June 26, 2026 |
Share on

ആഴ്ചയില്‍ 66,000 വിദ്വേഷ പോസ്റ്റുകളാണ് ഫെയ്‌സ്ബുക്ക് നീക്കം ചെയ്യുന്നത്!

കഴിഞ്ഞ രണ്ട് മാസമായി ലക്ഷക്കണക്കിന് വിദ്വേഷ പോസ്റ്റുകളാണ് നീക്കം ചെയ്തതെന്ന് ഫെയ്‌സ്ബുക്ക്

ഫെയ്‌സ്ബുക്ക് ആഴ്ചയില്‍ നീക്കം ചെയ്യുന്ന വിദ്വേഷ പോസ്റ്റുകള്‍ 66,000-ഓളം വരുമെന്ന് കമ്പനി അധികൃതര്‍. വ്യാജ വാര്‍ത്തകള്‍ അടക്കമുളള പോസ്റ്റുകള്‍ തടയുന്നതിന്റെ ഭാഗമായി കഴിഞ്ഞ രണ്ട് മാസമായി ലക്ഷക്കണക്കിന് വിദ്വേഷ പോസ്റ്റുകളാണ് നീക്കം ചെയ്തതെന്ന് ഫെയ്‌സ്ബുക്ക് നയകാര്യ ഉദ്യോഗസ്ഥനായ റിച്ചാര്‍ഡ് അലന്‍ വ്യക്തമാക്കി.

വിദ്വേഷ ഉളളടക്കങ്ങളുളള പോസ്റ്റുകള്‍ അനുവദിക്കില്ലെന്ന് അറിയിച്ചുകൊണ്ടാണ് ഫെയ്‌സ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത വിദ്വേഷ പോസ്റ്റുകളുടെ കണക്കുകള്‍ റിച്ചാര്‍ഡ് വെളിപ്പെടുത്തിയത്. ഫെയ്‌സ്ബുക്കിലെ വിദ്വേഷ- വ്യാജ ഉളളടക്കങ്ങള്‍ തിരിച്ചറിയാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സാധ്യത പ്രയോജനപ്പെടുത്താനാണ് ഫെയ്‌സ്ബുക്കിന്റെ ശ്രമം.

നിലവില്‍ ഫെയ്‌സ്ബുക്ക് ഉപയോക്താക്കള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനെ ആശ്രേയിച്ചാണ് വിദ്വേഷ പോസ്റ്റുകള്‍ നീക്കം ചെയ്യുന്നത്. വ്യക്തിഹത്യ, വംശീയം, ജാതി, മതം, ലൈംഗീകം, ലിംഗം, ഗുരതര രോഗങ്ങള്‍, ഭിന്നശേഷി തുടങ്ങിയ പല കാര്യങ്ങളും പരിശോധിച്ചാണ് പോസ്റ്റുകള്‍ നീക്കം ചെയ്യുന്നത്.

കൂടുതല്‍ വായനയ്ക്ക്- https://goo.gl/Di7ehW

Leave a Reply

Your email address will not be published. Required fields are marked *

×