June 05, 2026 |
Share on

‘ബാലിക വധു’ ആത്മഹത്യ ചെയ്തത് ഇന്നാണ്

പ്രത്യൂഷ അഭിനയിച്ച അവസാന ഹ്രസ്വ ചിത്രത്തിന്റെ പ്രമോ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു

2016 എപ്രില്‍ ഒന്ന് ഇന്ത്യന്‍ ടിവി ഇന്‍ഡസ്ട്രീയുടെ നഷ്ട ദിനമാണ്. കഴിവും സൗന്ദര്യവും ഒത്തിണങ്ങിയ അഭിനേത്രി പ്രത്യൂഷ ബാനര്‍ജി ആത്മഹത്യ ചെയ്തത് കഴിഞ്ഞ വര്‍ഷം ഇതേ ദിവസമായിരുന്നു. പ്രശസ്ത ടി വി സീരിയലായ ബാലിക വധുവിലെ നായിക വേഷമായിരുന്ന പ്രത്യൂഷയെ പ്രശസ്തയാക്കിയത്. ബിഗ് ബോസ്സ് റിയാലിറ്റി ഷോയിലും പങ്കെടുത്ത പ്രത്യൂഷയ്ക്ക് ധാരാളം യുവ ആരാധകരുണ്ടായിരുന്നു.

പീയു എന്നറിയപ്പെട്ടിരുന്ന ഇവര്‍ 1991 ഓഗസ്റ്റ് 10-ന് ജാര്‍ഖണ്ഡിലായിരുന്നു ജനിച്ചത്. 2010-ലായിരുന്നു പീയു ബാലിക വധുവിലെ നായിക വേഷത്തിലെത്തിയത്. ഇതിലുടെയുള്ള ഇവരുടെ പ്രശസ്തിയായിരുന്നു ബിഗ് ബോസ്സ് റിയാലിറ്റി ഷോയിലേക്ക് എത്തിച്ചത്.

ഇവിടെ വച്ച് കാമ്യ പഞ്ചാബിയുമായി സൗഹൃദത്തിലായി പീയു. പീയു അഭിനയിച്ച അവസാന ഹ്രസ്വ ചിത്രത്തിന്റെ പ്രമോ, കാമ്യ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. എന്നാല്‍ ഈ ചിത്രം തടയണമെന്നാവശ്യപ്പെട്ട പീയുവിന്റെ കാമുകനും നടനും നിര്‍മ്മാതാവുമായ രാഹുല്‍ സിംഗ് രംഗത്തെത്തിയിട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

മുംബൈയിലെ സ്വന്തം വസതിയില്‍ തൂങ്ങിയ മരിച്ച നിലയില്‍ കണ്ടെത്തിയ പ്രത്യൂഷയുടെ മരണത്തില്‍ രാഹുല്‍ സിംഗിനെ പൊലീസ് ചോദ്യം ചെയ്തിരുന്നു.

കൂടുതല്‍ വായനയ്ക്ക്- https://goo.gl/S6WJ1P

Leave a Reply

Your email address will not be published. Required fields are marked *

×