മിസ്സ് കോംഗോ യുകെ-2017 ആയ സുന്ദരി എയ്ഡ്‌സ് രോഗിയാണ്!

ഹൊഴ്‌സെല്ലി സിന്‍ഡ വാ എംബോംഗോ പതിനൊന്ന് വര്‍ഷമായി എച്ച്‌ഐവിയോട് പൊരുതിയാണ് ജീവിക്കുന്നത്

പതിനൊന്നാമത്തെ വയസ്സില്‍ എച്ച്‌ഐവി ബാധിതയാണെന്ന് തിരിച്ചറിഞ്ഞ ഒരു പെണ്‍കുട്ടിയ്ക്കാണ് ഇത്തവണത്തെ മിസ്സ് കോംഗോ യുകെ-2017 സുന്ദരി പട്ടം. ഹൊഴ്‌സെല്ലി സിന്‍ഡ വാ എംബോംഗോ പതിനൊന്ന് വര്‍ഷമായി എച്ച്‌ഐവിയോട് പൊരുതിയാണ് ജീവിക്കുന്നത്. അവള്‍ക്കുള്ള അംഗീകാരമാണ് 22-ാം വയസില്‍ കിട്ടിയ ഈ സുന്ദരി പട്ടം. ആഫ്രിക്കന്‍ രാജ്യമായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ സ്വദേശിനിയാണ് ഹൊഴ്‌സെല്ലി.

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ നിന്നുള്ള ഏറ്റവും സൗന്ദര്യമുള്ള വനിതയ്ക്കായി 2006-ലാണ് മിസ് കോംഗോ യുകെ സൗന്ദര്യമത്സരം ബ്രിട്ടനില്‍ ആരംഭിച്ചത്. ബ്രിട്ടനിലെ സ്റ്റാനന്‍ഫോര്‍ഡ് ഹാളിലായിരുന്നു ചടങ്ങ് നടന്നത്. ബ്രിട്ടനിലെ ഫൈന്‍ ആര്‍ട്‌സ് വിദ്യാര്‍ഥിനിയാണ് ഹൊഴ്‌സെല്ലി.

കോംഗോയില്‍ 370000 എച്ച്‌ഐവി ബാധിതരുണ്ടെന്നാണ് കണക്കുകള്‍. സ്വന്തം രാജ്യത്ത് എയ്ഡ്‌സിനെയും എച്ച്‌ഐവി ബാധിതരെയും ബോധവത്കരണം സംഘടിപ്പിക്കണമെന്നുമാണ് ഹൊഴ്‌സെല്ലിയുടെ ആഗ്രഹം. ഇതിനായി സ്വന്തം രാജ്യത്ത് ഒരു വര്‍ഷം നില്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് ഹൊഴ്‌സെല്ലി.

കൂടുതല്‍ വായനയ്ക്ക്- https://goo.gl/K9f50u

അഴിമുഖം ഡെസ്ക്:
Related Post
Leave a Comment