നിസാന്‍ മോട്ടോര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ ഇന്ത്യയിലെ ആദ്യ ഗവേഷണ സ്ഥാപനമായ നിസാന്‍ ഡിജിറ്റല്‍ ഹബ് തിരുവനന്തപുരത്ത് സ്ഥാപിക്കാന്‍ കേരള ഗവണ്‍മെന്റുമായി കമ്പനി ധാരണയിലെത്തിയിരുന്നു. ജൂണ്‍ 29ന് നിസാനും കേരള സര്‍ക്കാരും കരാറില്‍ ഒപ്പുവച്ചു. ഈ ധാരണയിലേയ്‌ക്കെത്താന്‍ ആറ് മാസവും എട്ട് മീറ്റിംഗുകളുമാണ് എടുത്തത് എന്നാണ് ലൈവ് മിന്റിന്റെ റിപ്പോര്‍ട്ട് പറയുന്നത്. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള ചര്‍ച്ചകള്‍, തിരുവനന്തപുരം എംപി ശശി തരൂരിന്റ ഇടപെടലുകള്‍, അദ്ദേഹത്തിന്റെ ഫ്രഞ്ച് പ്രാവീണ്യം, ദ്രുതഗതിയിലുള്ള നടപടികള്‍, പിന്നെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെ നാടന്‍ മീന്‍ കറി കൂട്ടിയുള്ള ഊണ് – ഇതെല്ലാമാണ് നിസാനെ തിരുവനന്തപുരത്തേയ്ക്ക് ആകര്‍ഷിച്ചത് എന്നാണ് ലൈവ് മിന്റ് പറയുന്നത്.
ഡ്രൈവറില്ലാ കാറുകളിലും ഇലക്ട്രിക് വാഹനങ്ങളിലുമാണ് തിരുവനന്തപുരത്ത് സ്ഥാപിക്കാനുദ്ദേശിക്കുന്ന ഗ്ലോബല്‍ ഡിജിറ്റല്‍ ഹബിന്റെ ഗവേഷണം പ്രധാനമായും കേന്ദ്രീകരിക്കുക. 3000 നേരിട്ടുള്ള തൊഴിലവസരങ്ങളും ആയിരക്കണക്കിന് അനുബന്ധ തൊഴിലവസരങ്ങളും സൃഷ്ടിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. മൈക്രോസോഫ്റ്റ് അടക്കമുള്ള മറ്റ് ബഹുരാഷ്ട്ര കമ്പനികളും കേരളത്തില്‍ സ്ഥാപനങ്ങള്‍ തുടങ്ങാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. കേരളത്തിന്റെ വ്യവസായ നയത്തിലും സമീപനങ്ങളിലും നിര്‍ണായക മാറ്റമാണ് ഉണ്ടാകുന്നതെന്ന് ലൈവ് മിന്റ് വിലയിരുത്തുന്നു.
വായനയ്ക്ക്: https://goo.gl/GsjyjR