UPDATES

വായിച്ചോ‌

ഇമ്രാന്‍ ഖാന് ബോളിവുഡ് നടിയുമായി അവിഹിത ബന്ധമുണ്ടായിരുന്നു, അതില്‍ കുട്ടികളും: മുന്‍ ഭാര്യ റെഹാം

എക്കാലത്തേയും സെക്‌സിയായ നടിമാരില്‍ ഒരാളായി അറിയപ്പെടുന്ന താരത്തേയും ഇമ്രാനേയും ബന്ധപ്പെടുത്തി നിരവധി പ്രചാരണങ്ങള്‍ വന്നിരുന്നു. ഞങ്ങളൊക്കെ കുട്ടികളായിരുന്നു അക്കാലത്ത്.

                       

പാകിസ്ഥാന്‍ മുന്‍ ക്രിക്കറ്റ് താരവും തെഹ്രികി ഇന്‍സാഫ് പാര്‍ട്ടി അധ്യക്ഷനുമായ ഇമ്രാന്‍ ഖാന്‌ 1970കളില്‍ ബോളിവുഡ് സൂപ്പര്‍താരമായ നടിയുമായി അവിഹിത ബന്ധമുണ്ടായിരുന്നുവെന്നും ഇന്ത്യയില്‍ ഒന്നോ രണ്ടോ കുട്ടികളുണ്ടെന്നും മുന്‍ ഭാര്യ റെഹാം ഖാന്‍. തന്റെ പുതിയ പുസ്തകത്തിലാണ് റെഹാം ഇമ്രാന്‍ ഖാന്റെ അവിഹിത ബന്ധങ്ങളെക്കുറിച്ച് പറയുന്നത്. ഇന്ത്യയടക്കം വിവിധ രാജ്യങ്ങളിലായുള്ള ഇത്തരം ബന്ധങ്ങളില്‍ ഇമ്രാന് അറിയുന്ന അഞ്ച് കുട്ടികളുണ്ട് എന്നാണ് റെഹാം പറയുന്നത്. തനിക്കറിയാവുന്നത് അഞ്ച് കുട്ടികളുടെ കാര്യമാണ് എന്ന് ഇമ്രാന്‍ റെഹാമിനോട് പറഞ്ഞിരുന്നു. ബ്രിട്ടീഷ് – പാകിസ്ഥാനി മാധ്യമപ്രവര്‍ത്തകയാണ് റെഹാം ഖാന്‍. ജൂലായ് 25ന് പാകിസ്ഥാനില്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പ്രധാനമന്ത്രി സ്ഥാനമോഹിയും തെഹ്രിക് ഇ ഇന്‍സാഫ് പാര്‍ട്ടി അധ്യക്ഷനുമായ ഇമ്രാന്‍ ഖാന്റെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ടുള്ള വെളിപ്പെടുത്തലുകള്‍.

എക്കാലത്തേയും സെക്‌സിയായ നടിമാരില്‍ ഒരാളായി അറിയപ്പെടുന്ന താരത്തേയും ഇമ്രാനേയും ബന്ധപ്പെടുത്തി നിരവധി പ്രചാരണങ്ങള്‍ വന്നിരുന്നു. ഞങ്ങളൊക്കെ കുട്ടികളായിരുന്നു അക്കാലത്ത്. യുഎസ് ഹെയറസ് സീറ്റ വൈറ്റില്‍ ടിറിയന്‍ വൈറ്റ് എന്ന പേരിലൊരു മകള്‍ ഇമ്രാന്‍ ഖാനുണ്ട്. ടിറിയനെ പിന്നീട് ഇമ്രാന്റെ ആദ്യ ഭാര്യ ജമീമ ദത്തെടുത്തു. ഇമ്രാന്റെ അവിഹിത ബന്ധങ്ങളെ പറ്റി തനിക്കും ജമീമയ്ക്കും മാത്രമേ അറിയുള്ളൂ എന്നും റെഹാം പറയുന്നു. റെഹാം ഖാന്‍ എന്ന പേരിലുള്ള ആത്മകഥ ആമസോണില്‍ ലഭ്യമാണ്.

വായനയ്ക്ക് https://goo.gl/e4Bbp6

Share on

മറ്റുവാര്‍ത്തകള്‍