June 26, 2026 |
Share on

മതനിന്ദ: പാക്കിസ്ഥാനില്‍ വിദ്യാര്‍ഥിയെ സഹപാഠികള്‍ ഉള്‍പ്പടെയുള്ളവര്‍ തല്ലികൊന്നു/ വീഡിയോ

23-കാരനായ അബ്ദുള്‍ വാലി ഖാനെയാണ് തല്ലികൊന്നത്

മതത്തെയും പ്രവാചകനെയും നിന്ദിച്ചുവെന്ന് ആരോപിച്ച് പാക്കിസ്ഥാനിലെ മര്‍ഡാന്‍ സര്‍വ്വകലാശാലയിലെ വിദ്യാര്‍ഥിയെ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികളും നാട്ടുകാരും തല്ലികൊന്നു. 23-കാരനായ അബ്ദുള്‍ വാലി ഖാനെയാണ് തല്ലികൊന്നത്. വ്യാഴാഴ്ച വൈകിട്ട് 45-ഓളം വരുന്ന ആളുകളാണ് വിദ്യാര്‍ഥിയെ തല്ലികൊന്നത്. അബ്ദുളിന്റെ ഒരു സുഹൃത്തിനെയും ഇവര്‍ ആക്രമിച്ചിരുന്നു. ഗുരുതരമായ പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അബ്ദുളിനെ ആക്രമിക്കുന്നതിന്റെയും മറ്റുമുള്ള ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

അബ്ദുളിന്റെ ശരീരത്തില്‍ വെടികൊണ്ട പരിക്ക് ഉണ്ടെന്നാണ് പോലീസ് റിപ്പോര്‍ട്ട് ഉദ്ദരിച്ച് പാക് മാധ്യമം ഡോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അബ്ദുള്‍ ഓണ്‍ലൈനായി മതനിന്ദയുള്ള കാര്യങ്ങള്‍ പ്രസിദ്ധീകരിതിനാണ് ഇയാളെ കൊല്ലുവാനുള്ള കാരണമായി പോലീസ് പറയുന്നത്. യൂണിവേഴ്‌സിറ്റി അനിശ്ചിതകാലത്തേക്ക് അടച്ചിരിക്കുകയാണ്. കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ ഹോസ്റ്റലില്‍ നിന്നും വിദ്യാര്‍ഥികളെ പറഞ്ഞുവിട്ടിരിക്കുകയാണ്.


കൂടുതല്‍ വായനയ്ക്ക്- https://goo.gl/3aTRSU

Leave a Reply

Your email address will not be published. Required fields are marked *

×