June 04, 2026 |

ഹാപ്പി ബര്‍ത്ത് ഡേ, സണ്ണി! ഒരു പോണ്‍ സ്റ്റാറിനപ്പുറം സണ്ണി ലിയോണിന്റെ ജീവിതം

2012-ലെ ബിഗ്‌ബോസ്സ് റിയാലിറ്റി ഷോയിലൂടെയാണ് സണ്ണി പൊതു ശ്രദ്ധ ആകര്‍ഷിക്കുന്നത്

പിറന്നാള്‍ ദിനത്തില്‍ സണ്ണി ലിയോണിന് ആരാധകരുടെ ആശംസ പ്രവാഹം. പോണ്‍ മൂവികളില്‍ നിന്ന് ബോളിവുഡില്‍ എത്തിയ സണ്ണി സൌന്ദര്യം കൊണ്ട് മാത്രമല്ല ആരാധകരെ സൃഷ്ടിച്ചിരിക്കുന്നത്. തന്റെ കൃത്യമായ നിലപാടുകളും അത് പരസ്യമായ പ്രകടിപ്പിക്കുകയും ചെയ്യുന്നതും താരത്തിന് സ്ത്രീകള്‍ ഉള്‍പ്പടെയുള്ള ആരാധകരെ നേടി കൊടുത്തു. 1981 മെയ് 13-നാണ് സണ്ണി ജനിച്ചത്.

2012-ലെ ബിഗ്‌ബോസ്സ് റിയാലിറ്റി ഷോയിലൂടെയാണ് സണ്ണി പൊതു ശ്രദ്ധ ആകര്‍ഷിക്കുന്നത്. തുടര്‍ന്ന് ബോളിവുഡ് സംവിധായകന്‍ മഹേഷ് ഭട്ടിന്റെ ജിസം-2 വിലൂടെ ഇന്ത്യന്‍ സിനിമാ ലോകത്തെത്തി. ഡാനിയേല്‍ വെബറാണ് സണ്ണിയുടെ ഭര്‍ത്താവ്. 2011-ലായിരുന്നു ഇവരുടെ വിവാഹം. ഡാനിയലുമായി പിറന്നാള്‍ ആഘോഷിക്കുന്ന ചിത്രവും സണ്ണി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

I wish I could thank all of you personally for all the bday wishes!! Love you all so much! Xoxoxo #SunnyLeone

A post shared by Sunny Leone (@sunnyleone) on

കൂടുതല്‍ കാഴ്ചകള്‍ക്ക്- https://goo.gl/oie223

Leave a Reply

Your email address will not be published. Required fields are marked *

×