June 06, 2026 |
Share on

മഹേഷ് ഭൂപതിയുടെ വര്‍ഷങ്ങളുടെ പ്രയത്‌നത്തെ മുംബൈ വെള്ളപ്പൊക്കത്തില്‍ കളിയാക്കി ഭാര്യ ലാറ ദത്ത!

കനത്ത മഴയില്‍ മുംബൈയിലെ തങ്ങളുടെ വീട്ടിലേക്ക് കയറിവരുന്ന മഴവെള്ളം തടയാന്‍ ലാറ സ്വീകരിച്ച മാര്‍ഗ്ഗം ഭൂപതിക്ക് അത്ര ഇഷ്ടമായില്ല

കോരിച്ചൊരിയുന്ന മഴയില്‍ ഇന്ത്യയുടെ വ്യാവസായിക തലസ്ഥാനമാ യ മുംബെ വിറങ്ങലിച്ച് നില്‍ക്കുകയാണ്. മഴയിലും വെള്ളപ്പൊക്കത്തിലും സമൂഹത്തിലെ എല്ലാ തുറയിലും പെട്ടവരെ ബാധിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയുടെ പ്രമുഖ ടെന്നീസ് താരം മഹേഷ് ഭൂപതിക്കും ഭാര്യ ലാറ ദത്തയ്ക്കും ഇതില്‍ നിന്നും രക്ഷപ്പെടാന്‍ സാധിച്ചില്ല.

പക്ഷെ വീട്ടിലേക്ക് കയറിവരുന്ന മഴവെള്ളം തടയാന്‍ ലാറ സ്വീകരിച്ച മാര്‍ഗ്ഗം ഭൂപതിക്ക് അത്ര ഇഷ്ടമായില്ല. മഴവെള്ളം തടയാനായി താന്‍ എന്താണ് ചെയ്തതെന്ന് കാണിച്ചുകൊണ്ട് ലാറ ചെയ്ത ട്വീറ്റ് ഭൂപതിയെ രോഷം കൊള്ളിക്കുക തന്നെ ചെയ്തു. ഗ്രാന്‍സ്ലാം ടൂര്‍ണമെന്റുകളായ വിംബിള്‍ടണ്‍, യുഎസ് ഓപ്പണ്‍, ഓസ്‌ട്രേലിയന്‍ ഓപ്പണ്‍, ഫ്രഞ്ച് ഓപ്പണ്‍ എന്നിവയില്‍ പങ്കെടുത്തപ്പോള്‍ ഭൂപതിക്ക് ലഭിച്ച ടവലുകളാണ് വീട്ടിലേക്ക് കയറിവരുന്ന വെള്ളത്തെ തടഞ്ഞു നിറുത്താന്‍ ബോളിവുഡ് നടിയായ ലാറ ഉപയോഗിച്ചത്.

ഞങ്ങളുടെ ഗ്രാന്‍സ്ലാം ടവലുകള്‍ നല്ല കാര്യത്തിനായി ഉപയോഗിച്ചുവെന്ന് ചിത്രം സഹിതം ലാറ ട്വീറ്റ് ചെയ്തു. രണ്ട് തവണ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ മിക്‌സഡ് ഡബിള്‍സ് കിരീടവും നാലുതവണ ഫ്രഞ്ച് ഓപ്പണ്‍ ഡബിള്‍ഡ്, മിക്‌സഡ് ഡബിള്‍സ് കിരീടവും മൂന്ന് തവണ വീതം വിംബിള്‍ടണ്‍, യുഎസ് ഓപ്പണ്‍ ഡബിള്‍സ് കിരീടങ്ങളും നേടിയിട്ടുള്ള ഭൂപതിക്ക് പക്ഷെ ലാറയുടെ പ്രവൃത്തി തീരെ ഇഷ്ടപ്പെട്ടില്ല. ‘എന്നെ കളിയാക്കുകയാണോ? വര്‍ഷങ്ങളായുള്ള കഠിന പ്രയത്‌നത്തിന്റെ ഫലമാണ് അവ’ എന്നാണ് ഭൂപതി മറുപടിയായി ട്വീറ്റ് ചെയ്തത്.

കൂടുതല്‍ വായനയ്ക്ക്-  https://goo.gl/p8HajC

Leave a Reply

Your email address will not be published. Required fields are marked *

×