June 26, 2026 |
Share on

ട്രംപ് സൈക്കോപാത്താണെന്ന് ഉത്തര കൊറിയ!

ഉത്തരകൊറിയയുടെ ഔദ്യോഗിക മാധ്യമമായ റൊഡോങ് സിന്‍മനാണ് അമേരിക്കയ്ക്കും ട്രംപിനും എതിരെ വിമര്‍ശനവുമായി എത്തിയത്

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മനോദൗര്‍ബല്യമുള്ള ആളാണെന്ന് (സൈക്കോപാത്ത്) ഉത്തര കൊറിയ. കഴിഞ്ഞ ദിവസം ട്രംപ് ഉത്തരകൊറിയയിലേത് കിരാത ഭരണകൂടമാണെന്ന് പറഞ്ഞിരുന്നു. ഇതിന് മറുപടിയായിട്ട് ഉത്തരകൊറിയയുടെ ഔദ്യോഗിക മാധ്യമമായ റൊഡോങ് സിന്‍മനാണ് അമേരിക്കയ്ക്കും ട്രംപിനും എതിരെ വിമര്‍ശനവുമായി എത്തിയത്.

മേരിക്കയില്‍ കടുത്ത ആഭ്യന്തര രാഷ്ട്രീയ പ്രതിസന്ധിയാണ്. ഈ പ്രശ്നങ്ങളില്‍നിന്നു ശ്രദ്ധ തിരിക്കാന്‍ ട്രംപ് ഭരണകൂടം ഉത്തര കൊറിയക്കെതിരെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്. സൈക്കോപാത്തായ ട്രംപിനെ പിന്തുണയ്ക്കുന്നത് വലിയ ദുരന്തമാണെന്ന് ദക്ഷിണ കൊറിയ പിന്നീട് തിരിച്ചറിയും എന്നിങ്ങനെയാണ് ഉത്തപരകൊറിയന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഒന്നര വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം മോചിപ്പിച്ച യുഎസ് വിദ്യാര്‍ഥി ഓട്ടൊ വാംബിയറുടെ മരണവുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍ ഇരു രാജ്യങ്ങളും തമ്മലുള്ള ബന്ധം ഒന്നു കൂടി രൂക്ഷമാക്കിയിരിക്കുകയാണ്.

കൂടുതല്‍ വായനയ്ക്ക്- https://goo.gl/UkjZHb

Leave a Reply

Your email address will not be published. Required fields are marked *

×