ഇന്ത്യന്‍ സംസ്‌കാരങ്ങള്‍ വ്യക്തമാക്കുന്ന പുരാതന സ്ഥലങ്ങള്‍ സംരക്ഷിക്കാന്‍ ജനങ്ങളുടെ പങ്കാളിത്തം അത്യാവശ്യമാണെന്ന് പ്രധാന മന്ത്രി നരേന്ദ്രമോദി. ഇന്ത്യന്‍ പൈതൃകം ജനങ്ങള്‍ അഭിമാനത്തോടുകൂടി കാണണമെന്നും അദ്ദേഹം ആവശ്യരപ്പെട്ടു. ദേശീയ പുരാവസ്തു വകുപ്പിന്റെ പുതിയ ആസ്ഥാന മന്ദിരമായ ധരോഹര്‍ ഭവന്‍ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായുരുന്നു അദ്ദേഹം.
നമ്മുടെ ചരിത്രത്തെ കുറിച്ച് അഭിമാനം കൊള്ളാന്‍ കഴിയാത്ത ഒരു മനോനിലയാണ് രാജ്യത്തുള്ളത്. ഇത്തരം ചിന്തകള്‍ സ്വാതന്ത്രാനന്തര കാലത്തിലെങ്കിലും മാറ്റം വരണം. നമ്മുടെ മുന്‍കാല മഹത്വങ്ങളില്‍ അഭിമാനിക്കുന്നത് തെറ്റല്ലെന്ന മനോഭാവം ഉയര്‍ന്നു വരണമെന്നും മോദി പ്രസംഗത്തില്‍ പറഞ്ഞു.
നമ്മുടെ ചില പൈതൃക സ്മാരകങ്ങള്‍ക്ക് മുന്നില്‍ ഫോട്ടോ എടുക്കാന്‍ പോലും അനുവാദമില്ല. എന്നാല്‍ കാലം മാറിയിരിക്കുന്നു, പുതിയ സാങ്കേതിക വിദ്യയില്‍ വന്ന മാറ്റം ഉള്‍ക്കൊള്ളണമെന്നും മോദി കൂട്ടിച്ചേര്‍ത്തു.
കൂടുതല്‍ വായനയ്ക്ക്- goo.gl/HSEL5s