ഇന്ത്യന്‍ ക്ഷീര വിപ്ലവത്തിന്റെ പിതാവായ, മില്‍ക്ക്മാന്‍ ഓഫ് ഇന്ത്യ എന്നറിയപ്പെടുന്ന വര്‍ഗീസ് കുര്യനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അവഗണിക്കുകയാണ് എന്ന് ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ. ഗുജറാത്തിനും ഇന്ത്യക്കും വര്‍ഗീസ് കുര്യന്‍ നല്‍കിയ അതുല്യമായ സംഭാവനകളെ മോദി വിസ്മരിക്കുന്നത് നിര്‍ഭാഗ്യകരമാണ് എന്ന് രാമചന്ദ്ര ഗുഹ അഭിപ്രായപ്പെട്ടു. വര്‍ഗീസ് കുര്യന്‍ ആദിവാസികളെ മതപരിവര്‍ത്തനം നടത്തുകയായിരുന്നു എന്ന ഗുജറാത്തിലെ ബിജെപി നേതാവിന്റെ ആരോപണം വില കുറഞ്ഞതും നിന്ദ്യവുമാണെന്നും ഗുഹ പറഞ്ഞു.
ഏതെങ്കിലുമൊരു ചെറിയ സംഘപരിവാര്‍ പ്രവര്‍ത്തകനല്ല ഇത് പറഞ്ഞിരിക്കുന്നത്, കൃഷി, മൃഗ സംരക്ഷണ വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുള്ള മുന്‍ സംസ്ഥാന മന്ത്രിയാണ് ഇത് പറഞ്ഞിരിക്കുന്നത്. അദ്ദേഹം പറഞ്ഞ നുണകള്‍ക്കെതിരെ വ്യക്തമായ മറുപടിയുമായി കുര്യന്റെ മകള്‍ രംഗത്ത് വന്നിരുന്നു. സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. എന്നാല്‍ മഹാനായ ഒരു ഇന്ത്യക്കാരനെ ഇത്തരത്തില്‍ വെറുപ്പുളവാക്കുന്ന നുണകളാല്‍ അധിക്ഷേപിച്ച, തങ്ങളുടെ സഹപ്രവര്‍ത്തകനെ വിമര്‍ശിച്ച് ഒരു മുതിര്‍ന്ന ബിജെപി നേതാവും രംഗത്ത് വന്നില്ല.
വായനയ്ക്ക്: https://goo.gl/NcEyRW