June 25, 2026 |
Share on

അതൊരു ഭീകരനാണോ? ഫിലിപ്പ് രാജകുമാരന്റെ തമാശ വിവാദത്തില്‍

ഉയരമുള്ള നീളന്‍ കട്ടി താടി വച്ച മനുഷ്യനെക്കുറിച്ചായിരുന്നു ഫിലിപ്പിന്റെ തമാശ. വഴിയില്‍ കണ്ടവരോടൊക്കെ പുതുവര്‍ഷാശംസകള്‍ പറഞ്ഞ് നീങ്ങുകയായിരുന്നു ഫിലിപ്പ്. അപ്പോഴാണ് തന്റെ സെക്യൂരിറ്റി ഗാര്‍ഡിനോട് അദ്ദേഹം ഇങ്ങനെ ചോദിച്ചത്.

ബ്രിട്ടനിലെ സാന്‍ഡ്രിംഗ്ഹാമില്‍ വഴിയില്‍ കണ്ട ഒരു താടിക്കാരനെ ഫിലിപ്പ് രാജകുമാരന്‍ ഭീകരന്‍ എന്ന് വിളിച്ചു എന്ന് പറഞ്ഞ് വിവാദം. താടി കണ്ട് അയാളൊരു ഭീകരനാണോ എന്ന് എന്ന് ചിരിച്ചുകൊണ്ടാണ് ഫിലിപ്പ് ചോദിച്ചത്. എന്നാ്ല്‍ കളി കാര്യമായി. സെന്റ് മഗ്ദലേന്‍ പള്ളിയില്‍ പ്രാര്‍ത്ഥനയ്‌ക്കെത്തിയതായിരുന്നു എലിസബത്ത് രാജ്ഞിയുടെ ഭര്‍ത്താവായ 96കാരന്‍. നോര്‍ത്ത് നോര്‍ഫോക്കിലെ ബ്രിട്ടീഷ് രാജകുടുംബത്തിന്റെ കേന്ദ്രത്തിനടുത്താണ് ഇത്. പുതുവര്‍ഷ തലേന്ന് മകള്‍ ആനി രാജകുമാരിക്കൊപ്പമാണ് ഫിലിപ്പ് പള്ളിയിലെത്തിയത്. അപ്പോഴായിരുന്നു വിവാദ പരാമര്‍ശം.

ഉയരമുള്ള നീളന്‍ കട്ടി താടി വച്ച മനുഷ്യനെക്കുറിച്ചായിരുന്നു ഫിലിപ്പിന്റെ തമാശ. വഴിയില്‍ കണ്ടവരോടൊക്കെ പുതുവര്‍ഷാശംസകള്‍ പറഞ്ഞ് നീങ്ങുകയായിരുന്നു ഫിലിപ്പ്. അപ്പോഴാണ് തന്റെ സെക്യൂരിറ്റി ഗാര്‍ഡിനോട് അദ്ദേഹം ഇങ്ങനെ ചോദിച്ചത്. ആ തമാശ താടിക്കാരനും ആസ്വദിച്ചു എന്നാണ് ഡെയ്‌ലി മെയ്‌ലും സണ്ണും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

വായനയ്ക്ക്: https://goo.gl/5dSw2a

Leave a Reply

Your email address will not be published. Required fields are marked *

×