മോദിയും ട്രംപും ഒരുപോലെയെന്ന് രാഹുല്‍ ഗാന്ധി

പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്കോ ഇന്ത്യയ്ക്കൊ ജനതയുടെ പ്രതിഷേധത്തെ പരിഹരിക്കാനുള്ള കെല്‍പ്പില്ല

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപുമായി താരതമ്യം ചെയ്തു കോണ്‍ഗ്രസ്സ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തൊഴിലില്ലായ്മയില്‍ നിന്നുള്ള പ്രതിഷേധമാണ് വലിയ പ്രതീക്ഷകളോടെ ഇരുവര്‍ക്കും അനുകൂലമായി വോട്ട് ചെയ്യാന്‍ ജനങ്ങളെ പ്രേരിപ്പിച്ചത്. എന്നാല്‍ തൊഴില്‍ നല്‍കാതെ അവരുടെ പ്രതീക്ഷകളെ തകര്‍ത്തിരിക്കുകയാണ് ഇരു നേതാക്കന്മാരും.

ലണ്ടനില്‍ ഇന്‍ഡ്യന്‍ ജേര്‍ണലിസ്റ്റ് അസോസിയേഷന്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. ആളുകള്‍ മോദിയെയും ട്രംപിനേയും പോലുള്ള ജനപ്രിയ നേതാക്കളെ തിരഞ്ഞെടുക്കുന്നത് അവരുടെ ഉള്ളില്‍ വലിയ പ്രതിഷേധം ഉള്ളതുകൊണ്ടാണ്. പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്കോ ഇന്ത്യയ്ക്കൊ ജനതയുടെ പ്രതിഷേധത്തെ പരിഹരിക്കാനുള്ള കെല്‍പ്പില്ല.

കൂടുതല്‍ വായിക്കാം: https://goo.gl/2vmRHU

This post was last modified on August 26, 2018 4:08 pm

അഴിമുഖം ഡെസ്ക്:
Related Post
Leave a Comment