സ്ത്രീകള്‍ക്ക് ഏറ്റവും അപകടകരമായ സ്ഥലം സ്വന്തം വീട്; ഓരോ മണിക്കൂറിലും 6 സ്ത്രീകള്‍ കൊല്ലപ്പെടുന്നു

ലോകത്ത് ഓരോ ദിവസവും 137 സ്ത്രീകള്‍ കൊല്ലപ്പെടുന്നുവെന്നാണ് ഐക്യരാഷ്ട്ര സഭയുടെ കീഴിലുള്ള യുഎന്‍ഒഡിസി (UNODC - United Nations Office on Drugs and Crime) റിപ്പോര്‍ട്ട്.

സ്ത്രീകള്‍ക്ക് ഏറ്റവും അപകടകരമായ സ്ഥലം അവരുടെ സ്വന്തം വീടുകള്‍ തന്നെയാണെന്ന് ഐക്യരാഷ്ട്രസഭ. ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ കൊല്ലപ്പെടുന്നത് സ്വന്തം വീട്ടില്‍വച്ചാണെന്നാണ് ഐക്യരാഷ്ട്രസഭ പുറത്തുവിട്ട കണക്കുകള്‍ പറയുന്നത്. ലോകത്ത് ഓരോ ദിവസവും 137 സ്ത്രീകള്‍ കൊല്ലപ്പെടുന്നുവെന്നാണ് ഐക്യരാഷ്ട്ര സഭയുടെ കീഴിലുള്ള യുഎന്‍ഒഡിസി (UNODC – United Nations Office on Drugs and Crime) റിപ്പോര്‍ട്ട്.

2017-ല്‍ ഏതാണ്ട് 87000 സ്ത്രീകള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതില്‍ 58 ശതമാനം സ്ത്രീകളും കൊല്ലപ്പെട്ടതിന് പിന്നില്‍ ഭര്‍ത്താവോ അടുത്തബന്ധുക്കളോ ആണ്. അതായത് 2017-ല്‍ 450,00 ഓളം പേര്‍ കൊല്ലപ്പെട്ടത് ഗാര്‍ഹിക പീഡനത്തെ തുടര്‍ന്നാണ്. ഓരോ മണിക്കൂറിലും ആറ് സ്ത്രീകള്‍ വീതമാണ് കൊല്ലപ്പെടുന്നത്.


ആഫ്രിക്ക, അമേരിക്ക പ്രദേശങ്ങളിലാണ് ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ കൊല്ലപ്പെട്ടിരിക്കുന്നത്. ഏറ്റവും കുറവ് യൂറോപ്പിലാണ്. വേള്‍ഡ് ഡേ ഫോര്‍ വയലസന്‍സ് എഗെയ്‌നിസ്റ്റ് വിമന്‍ ദിനത്തിലാണ് റിപ്പോട്ട് പുറത്തുവിട്ടിരിക്കുന്നത്. സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ ഇല്ലാതാക്കാനുള്ള 16 ദിവസത്തെ ആക്ടീവിസം പരിപാടിക്ക് ഐക്യരാഷ്ട്രസഭ സ്‌പോണ്‍സര്‍ ചെയ്യുന്നുണ്ട്.

വിശദമായ വായനയ്ക്ക് – https://www.usatoday.com/story/news/world/2018/11/26/gender-violence-un-female-homicide-study/2112481002/

.

https://www.azhimukham.com/kerala-menstruating-women-in-kerala-and-it-taboos-part-3-reports-kr-dhanya/

https://www.azhimukham.com/india-a-sex-worker-in-india-confided-her-story-to-bill-gates/

This post was last modified on December 1, 2018 11:00 am

അഴിമുഖം ഡെസ്ക്:
Related Post
Leave a Comment