June 04, 2026 |
Share on

പുതിയ ജിഡിപി മാനദണ്ഡം ബൂമറാങ്ങാകുന്നു; സർക്കാരിന്റേത് അടിസ്ഥാന പരിശോധനയിൽപ്പോലും പരാജയപ്പെടുന്ന വളർച്ചാ കണക്കുകള്‍

പുതിയ രീതിയിലുള്ള കണക്കുകൂട്ടലിന്റെ ഫലമായ സംഭവിച്ചത് ജിഡിപി വളർച്ച മുൻപ് കണക്കുകൂട്ടിയവയെ അപേക്ഷിച്ച് വലിയ തോതിൽ ഇടിഞ്ഞു എന്നതാണ്.

2015 ജനുവരിയില്‍ മൊത്ത രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉൽപാദനം (ജിഡിപി അഥവാ gross domestic product) കണക്കാക്കുന്നതിന് പുതിയൊരു രീതിയിലേക്ക് കേന്ദ്ര സർക്കാർ മാറി. ഇതോടെ സംഭവിച്ച പല പ്രശ്നങ്ങളിലൊന്ന്, ഈ പുതിയ കണക്കുകൂട്ടൽ രീതിയിലേക്ക് 2011-12 സാമ്പത്തിക വർഷം മുതലുള്ള കണക്കുകൾ മാത്രമേ പരിവർത്തിപ്പിച്ച് ലഭ്യമാക്കാൻ സർക്കാരിന് കഴിഞ്ഞിരുന്നുള്ളൂ എന്നതാണ്. അതായത്, 2011നു മുൻപുള്ള വർഷങ്ങളുമായി നിലവിലെ ജിഡിപി കണക്കുകൾ താരതമ്യം ചെയ്യുന്നത് അസാധ്യമായിത്തീര്‍ന്നുവെന്ന് ചുരുക്കം.

കേന്ദ്ര സർക്കാർ 2004 മുതൽ 2011 വരെയുള്ള കാലയളവിലെ ജിഡിപി കൂടി നിലവിലെ കണക്കുകൂട്ടൽ രീതിയിലേക്ക് മാറ്റുകയും പ്രസ്തുത ഡാറ്റ പ്രസിദ്ധീകരിക്കുകയും ചെയ്തിരിക്കുകയാണിപ്പോൾ. ഈ കണക്കുകൾ‌ ബുധനാഴ്ചയാണ് പുറത്തുവിട്ടത്. പുതിയ ജിഡിപി കണക്കൂകൂട്ടൽ രീതിയിലേക്ക് മാറി നാലു വർഷം പിന്നിടുമ്പോഴാണ് ഇതെല്ലാം നടക്കുന്നതെന്നതും ശ്രദ്ധേയം.

ഈ പുതിയ രീതിയിലുള്ള കണക്കുകൂട്ടലിന്റെ ഫലമായ സംഭവിച്ചത് ജിഡിപി വളർച്ച മുൻപ് കണക്കുകൂട്ടിയവയെ അപേക്ഷിച്ച് വലിയ തോതിൽ ഇടിഞ്ഞു എന്നതാണ്. 2007-08 കാലത്ത് രാജ്യത്തിന്റെ ആഭ്യന്തര വളർച്ചാ നിരക്ക് 9.8 ശതമാനത്തിൽ നിന്നിരുന്നതാണ്. ഇത് പുതിയ കണക്കുകൂട്ടൽ പ്രകാരം 7.7 ശതമാനത്തിലേക്ക് താഴ്ന്നു.

രസകരമായ ഒരു സംഗതി, ഈ കാലയളവിലെ നോമിനൽ ജിഡിപി വളർച്ച (നിലവിലെ വിപണിവിലകളെ മാത്രം അടിസ്ഥാനമാക്കിയുള്ള വളർച്ച കണക്കാക്കൽ രീതി. ഇതിൽ പണപ്പെരുപ്പവും പണച്ചുരുക്കവും പരിഗണിക്കപ്പെടില്ല) ചെറിയ ഏറ്റക്കുറച്ചിലുകളോടെ തുല്യത പാലിക്കുന്നു എന്നതാണ്.

കുറെക്കൂടി ലളിതമായി പറഞ്ഞാൽ, നോമിനൽ ജിഡിപി വളർച്ചയിൽ നിന്നും പണപ്പെരുപ്പം കുറച്ചാൽ ലഭിക്കുന്നതാണ് യഥാർത്ഥ ജിഡിപി അഥവാ റിയൽ ജിഡിപി. അടിസ്ഥാനപരമായി ഈ കണക്കുകൾ നമുക്ക് നല്‍കുന്ന വിവരം 2004നും 2012നും ഇടയിൽ പണപ്പെരുപ്പം നേരത്തെ കണക്കു കൂട്ടിയിരുന്നതിലും അധികമായിരുന്നു എന്നാണ്. പുതിയ കണക്കുകൂട്ടൽ പ്രകാരം ഈ കാലയളവിലെ സാമ്പത്തിക വളർച്ച താഴേക്ക് പോയതിന് ന്യായീകരണം ഇതാണ്.

നമുക്ക് ഇവ ഓരോന്നായി നോക്കാം

ഈ കണക്കുകൾ പറയുന്നതു പ്രകാരം 2004-05, 2011-12 കാലയളവിലെയും 2011-12, 2017-18 കാലയളവിലെയും വളർച്ചാനിരക്ക് ഏതാണ്ട് തുല്യമാണെന്ന് മനസ്സിലാക്കണം. അതായത്, 2004-05, 2011-12 കാലയളവിൽ 6.89 ശതമാനത്തിലും 2011-12, 2017-18 കാലയളവിൽ 6.87 ശതമാനത്തിലുമാണ് വളർച്ചാനിരക്ക് നിൽക്കുന്നത്. അതായത് കാര്യമായ യാതൊരു വ്യത്യാസവുമില്ല വളർച്ചാനിരക്കിൽ. ഈ രണ്ട് കാലയളവിലൂടെയും ജീവിച്ചു വന്നവർക്ക് ഇത് സമ്മതിക്കാൻ സാധിക്കുമെന്ന് തോന്നുന്നില്ല.

ഇനി 2004-05, 2011-12 കാലയളവിലെ വളർച്ച 6.89 ശതമാനമാണെങ്കിൽ ഇത്രയും കാലം പറഞ്ഞുവന്ന ഇന്ത്യയുടെ വളർച്ച സംബന്ധിച്ച പ്രചാരണങ്ങളെല്ലാം വ്യാജമായിരുന്നു എന്ന് കരുതേണ്ടി വരും. വർഷത്തിൽ ഏഴു ശതമാനത്തിൽക്കൂടുതൽ വളർച്ചയെങ്കിലും നമുക്കില്ലായിരുന്നു എന്നാണെങ്കിൽ എവിടെയാണ് നമ്മൾ പറഞ്ഞു കൊണ്ടിരുന്ന വളർച്ച?

ഇനി നമുക്ക് ജിഡിപി വളർച്ചയെ സംബന്ധിച്ചുള്ള ഒരു അടിസ്ഥാനരപമായ പരിശോധന നടത്താം. താഴെ തന്നിരിക്കുന്ന പട്ടിക 2004-2005, 2011-2012 കാലത്തെയും 2011-2012, 2017-2018 കാലത്തെയും വിവിധ സാമ്പത്തിക മേഖലകളുടെ വളർച്ചാനിരക്കുകളെ താരതമ്യം ചെയ്യുകയാണ്. ഒന്നാമത്തെ പട്ടികയിൽ പറയുന്ന വളർച്ചയെ രണ്ടാമത്തെ പട്ടികയിൽ പറയുന്ന വളർച്ചാ നിരക്കുമായി ഒന്ന് താരതമ്യം ചെയ്തു നോക്കൂ. 2011-2012, 2017-2018 കാലത്തെ വളര്‍ച്ചാനിരക്കിനെ അപേക്ഷിച്ച് എത്രയോ മുകളിലാണ് 2004-2005, 2011-2012 കാലയളവിലെ വളർച്ചാ നിരക്കെന്ന് ഏതൊരാൾക്കും എളുപ്പത്തിൽ തിരിച്ചറിയാനാകും.

കാർ വിപണി പോലുള്ള ചില മേഖലകളിൽ 2011-2012, 2017-2018 കാലത്ത് കാര്യമായ യാതൊരു വളർച്ചയും ഉണ്ടായില്ലെന്നു തന്നെ പറയണം.

കൂടുതല്‍ വായിക്കാം.

Leave a Reply

Your email address will not be published. Required fields are marked *

×