June 26, 2026 |
Share on

നാച്വര്‍ മാഗസിനെ ഇല്ലാതാക്കാന്‍ യുഎസ് ഭരണകൂടം

റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവായ വിസ്‌കോണ്‍സിന്‍ ഗവര്‍ണര്‍ സ്‌കോട്ട് വാക്കറാണ് ഈ പരിപാടിക്ക് നേതൃത്വം നല്‍കുന്നത്.

ഒരു നൂറ്റാണ്ടിന്റെ പഴക്കമുള്ളതും പരിസ്ഥിതി പ്രശ്‌നങ്ങള്‍ സജീവമായി മുന്നോട്ട് വയ്ക്കുന്നതുമായ നാച്വര്‍ മാഗസിനെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ അമേരിക്കയില്‍ ട്രംപ് ഗവണ്‍മെന്റ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവായ വിസ്‌കോണ്‍സിന്‍ ഗവര്‍ണര്‍ സ്‌കോട്ട് വാക്കറാണ് ഈ പരിപാടിക്ക് നേതൃത്വം നല്‍കുന്നത്. ഡൊണാള്‍ഡ് ട്രംപ് ഗവണ്‍മെന്റിന്റെ പരിസ്ഥിതി വിരുദ്ധ അജണ്ടയുടെ ഭാഗമാണ് പുതിയ നീക്കമെന്നാണ് ആരോപണം. ഗവര്‍ണറുടെ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നുണ്ട്. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് നാച്വറല്‍ റിസോഴ്‌സാണ് നാച്വര്‍ മാഗസിന്‍ പ്രസിദ്ധീകരിക്കുന്നത്. 1919ലാണ് നാച്വര്‍ മാഗസിന്‍ പ്രസിദ്ധീകരണം തുടങ്ങിയത്.

നാച്വറല്‍ റിസോഴ്‌സ് ഡിപ്പാര്‍ട്ട്്‌മെന്റിനുള്ള ഫണ്ട് ഗവര്‍ണര്‍ നേരത്തെ തന്നെ വെട്ടിക്കുറച്ചിരുന്നു. പരിസ്ഥിതി സംരക്ഷണത്തിനായുള്ള നിയന്ത്രണ ചട്ടങ്ങള്‍ പലതും റദ്ദാക്കി. വകുപ്പിലെ ശാസ്ത്രജ്ഞരില്‍ പകുതിയോളം പേരെ പുറത്താക്കി. കാലാവസ്ഥാ വ്യതിയാനം സംബന്ധി്ച്ച് പരാമര്‍ശിക്കുന്ന കാര്യങ്ങള്‍ വെബ്‌സൈറ്റില്‍ നിന്ന്് കഴിഞ്ഞ വര്‍ഷം തന്നെ നീക്കം ചെയ്തിരുന്നു. ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം നിയന്ത്രിക്കുന്നത് തടയാനും കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ചര്‍ച്ചകകള്‍ തന്നെ പരമാവധി ഇല്ലാതാക്കാനുമാണ് ശ്രമിക്കുന്നത്. 2013 മുതലാണ് മാഗസിനെതിരെ നാച്വറല്‍ റിസോഴ്‌സസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ തന്നെയുള്ള അധികൃതര്‍ പ്രതികാര നടപടികള്‍ തുടങ്ങിയതെന്ന് 2011-2016 കാലത്ത് എഡിറ്ററായിരുന്ന നടാഷ കസുല്‍കെ പറയുന്നു. ഭൂഗര്‍ഭ ജലം സ്വകാര്യവത്കരിക്കുന്നത് സംബന്ധിച്ചും കാലാവസ്ഥാ വ്യതിയാനത്തിനെതിരായതും അടക്കമുള്ള പ്രശ്‌നങ്ങള്‍ പ്രതിപാദിക്കുന്ന സ്റ്റോറികള്‍ തടയാന്‍ തുടങ്ങി.

വര്‍ഷത്തില്‍ ആറ് തവണ മാത്രം പ്രസിദ്ധീകരിക്കുന്ന നാച്വര്‍ മാഗസിന് 80,000ത്തിലധികം വരിക്കാരാണുള്ളത്. അതേസമയം നാച്വര്‍ മാഗസിന്‍ നിര്‍ത്താനുള്ള നീക്കം പരിസ്ഥിതിവിരുദ്ധമോ ശാസ്ത്രവിരുദ്ധമോ അല്ലെന്നും ഗവണ്‍മെന്റിന്റെ ചുമതലയല്ല ഇത്തരം മാഗസിനുകള്‍ പ്രസിദ്ധീകരിക്കുക എന്നുമാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ നിരവധി ഫോണ്‍കോളുകളും കത്തുകളും ഇ മെയിലുകളുമാണ് നാച്വര്‍ മാഗസിന്‍ അടച്ചുപൂട്ടാനുള്ള നീക്കത്തിനെതിരെ അധികൃതര്‍ക്ക് ലഭിക്കുന്നത്.

വായനയ്ക്ക്:
https://goo.gl/gGnLw7

Leave a Reply

Your email address will not be published. Required fields are marked *

×