June 04, 2026 |
Share on

നെഹ്‌റുവിന്റെ തലയില്‍ തൊട്ട് തുടങ്ങിയ യാത്ര; ഇന്ത്യയുടെ മാസ്റ്റര്‍ കട്ട് ഹബീബിന്റെ ജീവചരിത്രം വരുന്നു

ഹൃതു പവാര്‍ എഴുതുന്ന ഹബീബ്: ദി മാന്‍ ഹൂ ബില്‍റ്റ് ആന്‍ എംപയറില്‍ നെഹ്‌റു തൊട്ട് അബ്ദുള്‍ കലാം വരെ ഉള്ളവരോടുള്ള ബന്ധം വിവരിക്കുന്നുണ്ട്‌

മാസ്റ്റര്‍ കട്ട് ഹബീബ് അഹമ്മദ് ഇന്ന് ഇന്ത്യയിലെ ഏറ്റവും താരമൂല്യമേറിയ ബാര്‍ബറാണ്. മുന്‍ പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്‌റുവിന്റെ മുടി വെട്ടി തുടങ്ങിയ ഹബീബിന്റെ ജീവിതം സംഭവബഹുലമാണ്. രാഷ്ട്രപതി ഭവനിലെ ഔദ്യോഗിക ബാര്‍ബറായിരുന്നു ഹബീബിന്റെ അച്ഛന്‍ നസീര്‍ അഹമ്മദ്. അച്ഛന് ശേഷം ആ സ്ഥാനം ഹബീബിന് കിട്ടി. അന്ന് വെറും പയ്യനായ ഹബീബ് ഇന്ന് 65 സലൂണുകളുടെ ഉടമയാണ്.

ലോക നേതാക്കള്‍, പലരും ഹബീബിന്റെ മുന്നില്‍ തല കുനിച്ചിട്ടുണ്ട്. മുടി വെട്ടാന്‍. മുമ്പ് മൗണ്ട് ബാറ്റണ്‍ പ്രഭു ഹബീബിന്റെ അച്ഛനോട് ചോദിച്ചിരുന്നു-‘എന്തുകൊണ്ട് നിങ്ങളുടെ മകനെ ലണ്ടനിലേക്ക് അയ്ക്കുന്നില്ല? ‘. ഈ ഹബീബിന്റെ ജീവചരിത്രം എത്തുകയാണ് ഹൃതു
പവാറിന്റെ തൂലികയിലൂടെ. ‘ഹബീബ്: ദി മാന്‍ ഹൂ ബില്‍റ്റ് ആന്‍ എംപയര്‍’ എന്ന 166 പേജുള്ള ബുക്കില്‍ പല പ്രശസ്തരുമായിട്ടുള്ള ബന്ധങ്ങളും പറയുന്നുണ്ട്. ഇന്ദിരാ ഗാന്ധി, അബ്ദുള്‍ കലാം. ഒബ്‌റോയീസ്, രാജമാതാ ഗായത്രി ദേവി തുടങ്ങിയവര്‍ ഹബീബിന്റെ ക്ലയിന്റുകളിലെ പ്രമുഖരാണ്‌.

കൂടുതല്‍ വായനയ്ക്ക്- https://goo.gl/DkNFYw

Leave a Reply

Your email address will not be published. Required fields are marked *

×