June 04, 2026 |
Share on

ദീപിക- രണ്‍വീര്‍ താര വിവാഹം; ആദ്യ ചിത്രങ്ങള്‍ പുറത്ത്

ഇറ്റലിയിലാണെങ്കിലും ഉത്തരേന്ത്യന്‍ ആചാരപ്രകാരമായിരിക്കും ചടങ്ങുകള്‍ എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

സ്വകാര്യത ഉറപ്പു വരുത്താൻ മാധ്യമങ്ങളെ ഉള്‍പ്പെടെ വിലക്കി ഇറ്റലിയിലെ ലേക്ക് കോമോയിലെ വില്ല ഡെല്‍ ബാല്‍ബിയാനെല്ലോയില്‍ നടക്കുന്ന ദീപിക പദുകോൺ- രണ്‍വീര്‍ സിംങ് ആഡംബര വിവാഹത്തിന്റെ ആദ്യ ചിത്രങ്ങള്‍ പുറത്ത്. വിവാഹ ചടങ്ങിനെത്തിയവരോട് അനുമതിയില്ലാതെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യരുതെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും ആരാധകര്‍ പകര്‍ത്തിയ ചിത്രങ്ങളാണ് പുറത്ത് വന്നത് . വിവാഹ വേദിയുടെ ചിത്രങ്ങള്‍ സംഗീതജ്ഞന്‍ ഹര്‍ഷ് ദ്വീപ് കൗര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നെങ്കിലും ഇതടക്കം പിന്നീട് നീക്കം ചെയ്തിരുന്നു.

ഇതിന് പിറകെ ആഡംബര ദ്വീപിലേക്കെത്തുന്ന ദമ്പതികളുടെ വീഡിയോ വാര്‍ത്താ ഏജന്‍സിയായാ എഎന്‍ ഐയും പുറത്തുവിട്ടു. വധു ദീപികയുടെ ഫാൻ പേജിൽ ഇത് പിന്നീട് തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. സബ്യാസാച്ചി പ്രത്യേകം ഡിസൈന്‍ ചെയ്ത വസ്ത്രമാണ് ദീപിക വിവാഹചടങ്ങുകളിൽ‍ ധരിച്ചിരിക്കുന്നത്.

ഇറ്റലിയിലാണെങ്കിലും ഉത്തരേന്ത്യന്‍ ആചാരപ്രകാരമായിരിക്കും ചടങ്ങുകള്‍ എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതേസമയം വിവാഹത്തിനെത്തുന്നവര്‍ സമ്മാനങ്ങള്‍ ഒഴിവാക്കണമെന്നും താരജോഡികള്‍ ആവശ്യപ്പെട്ടിരുന്നു. ഇവ ദീപികയുടെ പേരിലുള്ള ചാരിറ്റി അക്കൗണ്ടിലേക്ക് തുക നിക്ഷേപിക്കാനാണ് താരങ്ങളുടെ അഭ്യര്‍ത്ഥന. ഏറ്റവും അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും മാത്രമാണ് വിവാഹത്തിന് ക്ഷണിച്ചിരിക്കുന്നത്.

 

View this post on Instagram

 

THEY ARE OFFICIALLY MARRIED !!!! ???#deepveerkishadi

A post shared by Ladkiwale ?? (@deepika.padukone.fanpage) on

കൂടുതൽ വായനയ്ക്കും ചിത്രങ്ങൾക്കും- http://goo.gl/rv8tfh

Leave a Reply

Your email address will not be published. Required fields are marked *

×