ആദരണീയനായ വ്യക്തിയായിരുന്നു ജമാല്‍ ഖഷോഗിയെന്ന സൗദി മാധ്യമ പ്രവര്‍ത്തകന്‍. എന്നാല്‍ അദ്ദേഹത്തിന്റെ പെണ്‍മക്കളായ തങ്ങള്‍ക്ക് സാധാരണ പിതാവായിരുന്നു.
തങ്ങളുടെ പിതാവിന്റെ പാരമ്പര്യവും അദ്ദേഹം പകര്‍ന്നു നല്‍കിയ പ്രകാശവും എന്നും കാത്തു സൂക്ഷിക്കുമെന്ന വ്യക്തമാക്കി ഇംസ്താംബൂളിലെ സൗദി അറേബ്യന്‍ എംബസിയിയില്‍ കൊല്ലപ്പെട്ട മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയടെ മക്കളുടെ കുറിപ്പ്. വാഷിങ്ങ്ടണ്‍ പോസ്റ്റില്‍ കുറിച്ച ലേഖനത്തിലാണ് ജമാല്‍ ഖഷോഗിയുടെ മക്കളായ നോഹ ഖഷോഗിയും, റസാന്‍ ജമാല്‍ ഖഷോഗിയും പിതാവിനെ കുറിച്ചുള്ള തങ്ങളുടെ ഓര്‍മകള്‍ പങ്കുവയ്ക്കുന്നത്.
ആദരണീയനായ വ്യക്തിയായിരുന്നു ജമാല്‍ ഖഷോഗിയെന്ന സൗദി മാധ്യമ പ്രവര്‍ത്തകന്‍. എന്നാല്‍ അദ്ദേഹത്തിന്റെ പെണ്‍മക്കളായ തങ്ങള്‍ക്ക് സാധാരണ പിതാവായിരുന്നു. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ അഭിമാനം കൊണ്ടിരുന്നവരായിരുന്നു തങ്ങള്‍. ആളുകള്‍ അദ്ദേഹത്തെക്കുറിച്ച് മഹത്വത്തോടെ സംസാരിക്കുന്നത് തങ്ങള്‍ അഭിമാനത്തോടെയാണ് കേട്ടിരുന്നത്. ബാബ വിശാല ഹൃദയനും സ്‌നേഹ സമ്പന്നനും ആയിരുന്നു. എല്ലാ വാരാന്ത്യങ്ങളിലും അദ്ദേഹം ഞങ്ങലെ പുസ്തക കടകളിലേക്ക് കൊണ്ടുവരുമായിരുന്നു. അദ്ദേഹത്തിന്റെ പാസ്‌പോര്‍ട്ട് പരിശോധിക്കുക എന്നത് ഞങ്ങള്‍ക്ക് വളരെ താല്‍പര്യമായിരുന്നു. സഞ്ചരിച്ച് രാജ്യങ്ങളുടെ എന്‍ട്രി, എക്‌സിറ്റ് പാസുകള്‍ നോക്കി മനസിലാക്കുകയായിരുന്നു ഞങ്ങള്‍ വിനോദം.
ഞങ്ങള്‍ കുട്ടികളുടെ കണ്ണില്‍ മികച്ചൊരു യാത്രികനായിരുന്നു അദ്ദേഹം. ജോലിയാണ് അദ്ദേഹത്തിന്റെ യാത്രകള്‍ക്ക് കാരണം. പക്ഷേ എവിടെ പോയാലും സമ്മാനങ്ങളും, അത്ഭുതപ്പെടുത്തുന്ന കഥകളുമായും അദ്ദേഹം മടങ്ങിയെത്തി. അദ്ദേഹം എന്ത് ചെയ്യുകയായിരിക്കുമെന്ന് രാത്രികളില്‍ അത്ഭുതപ്പെട്ടിട്ടുണ്ട്. എന്നാല്‍ എവിടെ പോയാലും മടങ്ങിയെത്തുമെന്ന് വിശ്വാസം ഉണ്ടായിരുന്നു. അദ്ദേഹത്തെ വീണ്ടും കാണാനും അലിംഗനത്തിനായും ഞങ്ങള്‍ കാത്തിരുന്നു. ജമാല്‍ ഖഷോഖി എന്ന പിതാവ് ജനങ്ങളെ സ്വാധീനിക്കാന്‍ കഴിവുള്ള മനുഷ്യനാണെന്ന് ചെറുപ്പത്തില്‍ തന്നെ തങ്ങള്‍ തിരിച്ചറിഞ്ഞിരുന്നു. പിതാവിന്റെ കൈകോര്‍ത്ത് തെരുവുകളില്‍ നടക്കുമ്പോള്‍ അദ്ദേഹത്തെ അഭിനന്ദിക്കാമനെത്തുന്ന നിരവധി പേരെ കാണാമായിരുന്നു. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ അവരുടെ ജീവിതത്തില്‍ എത്രത്തോളം പ്രാധാന്യമുണ്ടായിരുന്നു എന്നതിന്റെ തെളിവായിരുന്നു ഇതെല്ലാം. അതിപ്പോഴും തുടരുകയാണ്.
മാതാപിതാക്കളുടെ സ്‌നേഹത്തിന് ഒപ്പമായിരുന്നു ഞങ്ങള്‍ വളര്‍ന്നത്. ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളും മ്യൂസിയങ്ങളും അവര്‍ തങ്ങളെ കാണിച്ചു. ജിദ്ദയില്‍ നിന്നു മദീനയിലേക്കുള്ള യാത്ര്ക്കിടെ അദ്ദേഹം ഓരോ പ്രദേശത്തിന്റെയും പ്രാധാന്യങ്ങള്‍ വിവരിക്കുമായിരുന്നു. പുസ്തകങ്ങളെ ചുറ്റിപ്പറ്റിയുള്ള ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. ഒരുപാട് സ്വപ്നങ്ങള്‍കണ്ടു. പുസ്തകങ്ങളോടുള്ള സ്‌നേഹം അദ്ദേഹത്തിന് സ്വതന്ത്രമായ ചിന്തകളെ വളര്‍ത്താന്‍ സഹായിച്ചു. അത് തങ്ങളുടെ ജീവിതത്തില്‍ പകര്‍ത്താനും അദ്ദേഹം പഠിപ്പിച്ചു. അപ്രതീക്ഷിതമായ വഴിത്തിരിവുകളാരുന്നു ഖഷോഖിയുടെ ജീവിതത്തില്‍ ഉടനീളം സംഭവിച്ചിരുന്നത്. എന്നാല്‍ ഒരോ വെല്ലുവിളികളും പുതിയ അവസരങ്ങളാക്കി അദ്ദേഹം മാറ്റി.
എന്നാല്‍ ഒക്ടോബര്‍ രണ്ടിന് ശേഷം വെര്‍ജീനിയില്‍ അദ്ദേഹം താമസിച്ചിരുന്ന വീട്ടില്‍ സന്ദര്‍ശിച്ചിരുന്നു. അവിടെ ഉണ്ടായിരുന്നു അദ്ദേഹത്തിന്റെ ഒഴിഞ്ഞ കസേര തങ്ങളെ വല്ലാതെ വേദനിപ്പിച്ചു. എന്നാല്‍ അദ്ദേഹത്തിന്റെ വേര്‍പാട് ഒരു ദുരന്തമല്ല. ബാബയ്ക്ക് നല്‍കിയ വാഗ്ദാനം പോലെ അദ്ദേഹത്തിന്റെ പൈതൃകം എല്ലായിടത്തും സൂക്ഷിക്കും. അദ്ദേഹം നല്‍കിയ വെളിച്ചം ഒരിക്കലും മായാതിരിക്കുക എന്നതാണ് ഞങ്ങളുടെ നിയോഗം. അടുത്ത ജന്‍മത്തില്‍ വീണ്ടും കണ്ടുമുട്ടും വരെ.
കൂടുതൽ വായനയ്ക്ക്- http://goo.gl/s2FcmB
ഖഷോഗിയെ നിശ്ശബ്ദനാക്കാൻ സൽമാൻ ഉത്തരവിടുന്നതിന്റെ റെക്കോർഡിങ്സ് സിഐഎയുടെ പക്കലെന്ന് റിപ്പോർട്ട്
ഖഷോഗിയെ സൗദി ആസിഡില്‍ അലിയിപ്പിച്ച് ഒഴുക്കിവിട്ടതായി തുര്‍ക്കി മാധ്യമങ്ങള്‍
EXPLAINER: ജമാൽ ഖഷോഗിയുടെ കൊലപാതകം; സല്‍മാന്‍ രാജകുമാരന്റെ ‘പുരോഗമന’ മുഖംമൂടി അഴിഞ്ഞുവീഴുന്നു