നിങ്ങളൊരു പുസ്തക പ്രേമി ആണോ! അങ്ങനെ ആണെങ്കില്‍ വീട്ടില്‍ എന്തായാലും പുസ്തകങ്ങള്‍ക്ക് ഒരിടം കാണും. അങ്ങനെ ഒരിടം ഉണ്ടെങ്കില്‍ അതൊന്നു സ്‌റ്റൈലിഷ് ആക്കിയാല്‍ എന്താ! പുസ്തക പ്രേമികള്‍ ബോറന്മാരാണെന്നു പറയുന്ന കൂട്ടുകാര്‍ക്കിടയില്‍ ഒന്ന് തിളങ്ങാലോ! നിങ്ങളുടെ പുസ്തകങ്ങള്‍ ഒരു ന്യൂജന്‍ ടച്ച് കൊടുത്തു അടുക്കിയാല്‍ വീടിനും അഴകേറും, മനസ്സിനും സന്തോഷം. നമുക്ക് നോക്കാം കുറച്ചു നല്ല ബുക്ക് ഷെല്‍ഫ് ഐഡിയകള്‍.
‘വായിച്ചാലും വളരും വായിച്ചില്ലേലും വളരും
വായിച്ചാല്‍ വിളയും വായിച്ചില്ലേല്‍ വിളയും’
നമ്മുടെ കുഞ്ഞുണ്ണി മാഷ് പറഞ്ഞതോര്‍മ്മയില്ലേ! കുട്ടികള്‍ വായനയുടെ പ്രാധാന്യം തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്. മൊബൈല്‍ ഗെയിമിനും കമ്പ്യൂട്ടര്‍ ലോകത്തിനും അപ്പുറം പുസ്തകം പകരുന്ന നന്മ അവരില്‍ ചെറുപ്പം മുതലേ വളര്‍ത്തിയെടുക്കണം. അപ്പോള്‍ പുസ്തകം അവര്‍ക്ക് വായിക്കാന്‍ തോന്നുന്ന രീതിയില്‍ അടുക്കി വെയ്ക്കണം. അതിനു പറ്റിയത് ദേ ഇത് പോലൊരു ട്രീ ഷെല്‍ഫ് ആണ്. കുട്ടികളില്‍ മാത്രമല്ല നിങ്ങളുടെ വീട്ടിലേക്ക് വരുന്നവര്‍ക്കും ഇതൊരു കൗതുകം ആയിരിക്കും.
ഡൌണ്‍ ഷെല്‍ഫ്
ഇടയ്ക്കിടെ സാധനങ്ങള്‍ സ്ഥലം മാറ്റി വയ്ക്കുന്ന സ്വഭാവം ഉണ്ടോ നിങ്ങള്‍ക്ക്. അങ്ങനെ ഉള്ളവര്‍ക്ക് പറ്റിയതാണ് ഈ ബുക്ക് ഷെല്‍ഫ്. വേണമെന്ന് തോന്നുമ്പോള്‍ എടുത്തു മാറ്റം എവിടേക്കും.
ഫ്‌ളോട്ടിങ് ബുക്ക് ഷെല്‍ഫ്
വീട്ടില്‍ കുറച്ചു സ്ഥലമേ ഉള്ളവര്‍ക്ക് ഉള്ള പുസ്തകങ്ങള്‍ ഇത് പോലെ സൂക്ഷിച്ചു വയ്ക്കാം. ചുവരില്‍ ഒരല്‍പം സ്ഥലം കൊടുത്താല്‍ ആളവിടെ ഒതുങ്ങി ഇരുന്നോളും. നിങ്ങളുടെ സ്ഥലപരിമിതിക്ക് പറ്റിയ മോഡല്‍ ആണിത്.
ലാഡര്‍ ബുക്ക് ഷെല്‍ഫ്
ഏണി കണ്ടിട്ടുണ്ടല്ലോ, അത് തന്നാണ് നമ്മുടെ ലാഡര്‍ ബുക്ക് ഷെല്‍ഫ്. സംഗതി സിമ്പിള്‍ ആണ്. എന്നാല്‍ കാണുന്നവര്‍ക്ക് നല്ലൊരു കൗതുകം ആണ് ലാഡര്‍ ബുക്ക് ഷെല്‍ഫ്. ഇതിനിടെ ഒരു ചെറിയ ഡെസ്‌ക് കൂടെ അറേഞ്ച് ചെയ്താല്‍ വായിക്കാന്‍ വേറെ ഇടം നോക്കേണ്ട.
ബോട്ട് ഷേപ്പ് ബുക്ക് ഷെല്‍ഫ്
കായലുകളുടെയും തടാകത്തിന്റെയും നാടല്ലേ നമ്മുടെ കേരളം. വള്ളം കളി നമുക്ക് ഒരു ആവേശമാണ്. ആ ആവേശം ഒട്ടും ചോരാതെ അതില്‍ അല്‍പം പുസ്തകപ്രേമവും കൂടി കലര്‍ത്തിയാല്‍ ബോട്ട് ബുക്ക് ഷെല്‍ഫ് റെഡി.
ഇത് പോലെ ഒരുപാട് തരത്തില്‍ നമുക്ക് പുസ്തകങ്ങള്‍ അടുക്കി വെയ്ക്കാം. നമ്മുടെ ഭാവനയ്ക്കും, ബഡ്ജറ്റിനും അനുസരിച്ചു എത്ര ഡിസൈന്‍ വേണമെങ്കിലും ഇന്ന് വിപണിയില്‍ ലഭ്യമാണ്. ഡിസൈന്‍ ഏതായാലും വായന കൈവിടണ്ട …