June 26, 2026 |
Share on

മരുന്നുകള്‍ സൂക്ഷിക്കാനായി വീട്ടില്‍ ഒരു ഇടം ഒരുക്കാം

ഡ്രസ്സുകള്‍ സൂക്ഷിക്കുന്ന കബോര്‍ഡുകള്‍ ഇതിനായി തിരഞ്ഞെടുക്കാതിരിക്കുന്നതാണ് നല്ലത്. കുട്ടികള്‍ക്ക് എത്താത്ത ഉയരത്തില്‍ വേണം മരുന്നുകള്‍ സൂക്ഷിക്കാനെന്നും ഓര്‍ക്കുക.

ഡൈനിങ് റൂമിലെയോ ബെഡ്‌റൂമിലെയോ കബോര്‍ഡുകളിലെ ഒരു റാക്ക് മരുന്നുകള്‍ സൂക്ഷിക്കാന്‍ നീക്കി വയ്ക്കാം. വീട്ടിലെ ഓരോരുത്തരുടേയും മരുന്നുകള്‍ ഓരോ പ്ലാസ്റ്റിക് ഡബ്ബയിലാക്കി പുറത്ത് പേരെഴുതി സൂക്ഷിക്കണം. ഓരോരുത്തരുടേയും മെഡിക്കല്‍ റിപ്പോര്‍ട്ടുകളും പ്രിസ്‌ക്രിപ്ഷനുകളും ഓരോ ഫയലിലായി ഇതിനൊപ്പം വയ്ക്കാം.

ഡ്രസ്സുകള്‍ സൂക്ഷിക്കുന്ന കബോര്‍ഡുകള്‍ ഇതിനായി തിരഞ്ഞെടുക്കാതിരിക്കുന്നതാണ് നല്ലത്. കുട്ടികള്‍ക്ക് എത്താത്ത ഉയരത്തില്‍ വേണം മരുന്നുകള്‍ സൂക്ഷിക്കാനെന്നും ഓര്‍ക്കുക. സ്റ്റെയര്‍കെയ്‌സിന്റെ അടിയിലുള്ള കബോര്‍ഡിലെ ഒരു ഭാഗം മരുന്നുകള്‍ സൂക്ഷിക്കുന്നതിനായി ഉപയോഗിക്കാം.

വീടു പണിയുമ്പോള്‍ത്തന്നെ മെഡിസിന്‍ സ്റ്റോറേജിനുള്ള സ്ഥലം കണ്ടെത്തണം. എല്ലാവര്‍ക്കും സൗകര്യപ്രദമായ പൊതുസ്ഥലത്ത് കബോര്‍ഡ് പണിയുകയാണെങ്കില്‍ മരുന്നുകള്‍ മാത്രമല്ല, ഇയര്‍ബഡ്‌സ്, പെയിന്‍ റിലീഫ് ബാം പോലുള്ളവയും സൂക്ഷിക്കാം.ചുവരില്‍ രണ്ടു തട്ടുകള്‍ നല്‍കുക.

ഇതിനിടയില്‍ ചൂരല്‍ ബാസ്‌ക്കറ്റോ പ്ലാസ്റ്റിക് ട്രേകളോ വച്ച് മരുന്നുകള്‍ വയ്ക്കാം. ഫസ്റ്റ് എയ്ഡ് കിറ്റ് കൂടി മരുന്നുകള്‍ക്കൊപ്പം കരുതണം. ഇവയ്ക്കു താഴെ കൊളുത്തുകള്‍ നല്‍കിയാല്‍ ബാഗ്, കുട, താക്കോല്‍ തുടങ്ങിയവ തൂക്കിയിടാം. മുകളിലെ തട്ടില്‍ അലങ്കാരവസ്തുക്കള്‍ വച്ച് ഭംഗിയാക്കുകയും ചെയ്യാം. അതല്ലെങ്കില്‍ ഇഷ്ടപുസ്തകങ്ങള്‍ വയ്ക്കാം.

Leave a Reply

Your email address will not be published. Required fields are marked *

×