June 06, 2026 |

സാംസ്‌കാരിക നഗരിയില്‍ ഡി.ഡി സഫയര്‍ ഗാര്‍ഡന്‍സുമായി ദേശായി ഹോംസ്

അത്യാകര്‍ഷകമായ രൂപകല്‍പ്പനയും, ഏറ്റവും മികച്ച സൗകര്യങ്ങളും വാഗ്ദാനം ചെയ്യുന്ന ഡി.ഡി സഫയര്‍ ഗാര്‍ഡന്‍സ് നഗരത്തിരക്കുകളില്‍നിന്നും അകന്നാണ് നിലകൊള്ളുന്നതെന്ന പ്രത്യേകതയുമുണ്ട്. 

 പ്രമുഖ ബില്‍ഡര്‍മാരായ ദേശായി ഹോംസിന്റെ  പുതിയ പ്രോജക്ട് ഡി.ഡി സഫയര്‍ ഗാര്‍ഡന്‍സ് സാംസ്‌കാരിക നഗരിയായ തൃശൂരില്‍ നിലവില്‍ വരുന്നു.   തൃശൂര്‍ സ്വരാജ് റൗണ്ടില്‍നിന്നും ഏറെ അകലെയല്ലാതെ കുരിയാച്ചിറയിലെ ഒരേക്കര്‍ സ്ഥലത്ത് നിര്‍മാണം പുരോഗമിക്കുന്ന ഈ 2,3 ബിഎച്ച്‌കെ അപ്പാര്‍ട്ട്‌മെന്റ് പ്രോജക്ടില്‍ ഒട്ടാകെ 126 അപ്പാര്‍ട്ടുമെന്റുകളാണുള്ളതെന്ന് ദേശായി ഹോംസ് അധികൃതര്‍ അറിയിച്ചു.

ഗ്രൗണ്ട് ഫ്‌ളോറിനു പുറമേ 21 നിലകളാണ് ഇതിനുള്ളത്. ഏറ്റവും മികച്ച സ്‌കൂളുകള്‍, ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജുകള്‍, പ്രഫഷണല്‍ കോളജുകള്‍, സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികള്‍, ഷോപ്പിംഗ് മാളുകള്‍ തുടങ്ങിയവ ഡി.ഡി സഫയര്‍ ഗാര്‍ഡന്‍സിന് ഒരു വിളിപ്പാട് അകലെയാണ്.  രണ്ട് പ്രധാന ബൈപ്പാസ് റോഡുകളുടെ സാമീപ്യവുമുണ്ട്.

ഹെല്‍ത്ത് ക്ലബ്, സ്വിമ്മിംഗ് പൂള്‍, കിഡ്‌സ് പൂള്‍, മള്‍ട്ടി സ്‌പോര്‍ട്ട് ഗ്രൗണ്ട്, ഷട്ടില്‍ കോര്‍ട്ട്, ആംഫി തിയറ്റര്‍, ജോഗിംഗ് ട്രാക്ക്, എല്‍ഡേഴ്‌സ് കോര്‍ണ്ണര്‍, ചില്‍ഡ്രന്‍സ് പ്ലെ ഏരിയ, രണ്ട്  ലിഫ്റ്റുകള്‍, റെയിന്‍ ഹാര്‍വെസ്റ്റിംഗ്, സെന്‍ട്രലൈസ്ഡ് ഗ്യാസ് കണക്ഷന്‍, കുട്ടികള്‍ക്കായുള്ള വൈവിധ്യമാര്‍ന്ന വിനോദോപാദികള്‍ തുടങ്ങി നിരവധി സവിശേഷതകള്‍ ഈ പാര്‍പ്പിട സമുച്ചയത്തിനുണ്ട്.

അത്യാകര്‍ഷകമായ രൂപകല്‍പ്പനയും, ഏറ്റവും മികച്ച സൗകര്യങ്ങളും വാഗ്ദാനം ചെയ്യുന്ന ഡി.ഡി സഫയര്‍ ഗാര്‍ഡന്‍സ് നഗരത്തിരക്കുകളില്‍നിന്നും അകന്നാണ് നിലകൊള്ളുന്നതെന്ന പ്രത്യേകതയുമുണ്ട്.   വാണിജ്യ നഗരമായ കൊച്ചിയുടെ സാമീപ്യവും അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന തൃശൂര്‍ നഗരത്തില്‍  നിക്ഷേപാവസരം എന്ന നിലയിലും സഫയര്‍ ഗാര്‍ഡന്‍സിന്റെ പ്രസക്തി ഏറെയാണ്.

കൊച്ചി, കോട്ടയം, തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളില്‍ പണിപൂര്‍ത്തിയായതും, പണി നടന്നുകൊണ്ടിരിക്കുന്നതുമായ നിരവധി പ്രോജക്ടുകള്‍ ദേശായി ഹോംസിനുണ്ട്. നിര്‍മാണത്തില്‍ പുലര്‍ ത്തുന്ന ഉന്നത നിലവാരവും, സത്യസന്ധതയും, വിദഗ്ദ്ധരായ എഞ്ചിനീയര്‍മാരുടെയും മറ്റ് തൊഴിലാളികളുടെയും സേവനമികവുമാണ് തങ്ങളുടെ വിജയത്തിന് ആധാരമെന്നും ദേശായി ഹോംസ് അധികൃതര്‍ പറയുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്  ഫോണ്‍നമ്പര്‍ – 98477 99099

ദേശായി ഹോംസിനെ കൂടുതല്‍ അറിയാം

Leave a Reply

Your email address will not be published. Required fields are marked *

×