July 08, 2025 |
Share on

വെഞ്ഞാറമൂട് കൂട്ടക്കൊല: ഫര്‍സാനയുടെ മാല തിരിച്ചെടുക്കാനായി 60,000 രൂപ അയച്ചുകൊടുത്തു

പിതാവ് റഹിമിന്റെ മൊഴി പുറത്ത്

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസില്‍ പ്രതി അഫാന്റെ പിതാവ് അബ്ദുള്‍ റഹീമിന്റെ മൊഴി പുറത്ത്. അഫാനും പെണ്‍കുട്ടിയും തമ്മിലുള്ള അടുപ്പം അറിയാമായിരുന്നു. ഫര്‍സാനയുടെ മാല പണയം വെച്ചിരുന്നുവെന്നും ആ മാല പണയത്തില്‍ നിന്നും എടുക്കാനായി ദിവസങ്ങള്‍ക്ക് മുമ്പാണ് 60,000 രൂപ നാട്ടിലേക്ക് അയച്ചതെന്നും പിതാവ് പൊലീസിന് മൊഴി നല്‍കി.
venjaramoodu mass muder case: afan’s father statement are out 

കുടുംബത്തിന് 65 ലക്ഷം രൂപ കടബാധ്യതയുള്ള വിവരം അറിയില്ലെന്നും തന്റെ അറിവില്‍ 15 ലക്ഷം രൂപ മാത്രമാണ് ഉള്ളത്. ബാങ്ക് ലോണും ഒരു ബന്ധുവിന്റെ കൈയില്‍ നിന്ന് വാങ്ങിയതും ഉള്‍പ്പെടെയായിരുന്നു 15 ലക്ഷത്തിന്റെ കടബാധ്യത ഉണ്ടായിരുന്നതെന്നും റഹിം പൊലീസിനോട് പറഞ്ഞു.

സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് നാല് മാസമായി വിദേശത്ത് ഒളിവിലായിരുന്നതിനാല്‍ നാട്ടിലേക്ക് സ്ഥിരം വിളിക്കാറില്ലായിരുന്നു. അതുകൊണ്ട് തന്നെ അടുത്തസമയത്ത് നാട്ടില്‍ നടന്നതൊന്നും തനിക്ക് അറിയില്ലായിരുന്നുവെന്നും റഹിം പൊലീസിനോട് പറഞ്ഞു.

അതേസമയം, വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിന് പിന്നിലെ കാരണം സാമ്പത്തിക ബാധ്യത തന്നെയെന്നാണ് പൊലീസ് പറയുന്നത്. കടക്കാര്‍ പണത്തിനായി നിരന്തരം കുടുംബത്തെ ശല്യപ്പെടുത്തിയിരുന്നുവെന്ന് റൂറല്‍ എസ്പി കെഎസ് സുദര്‍ശനന്‍ പറഞ്ഞു. ഇതേത്തുടര്‍ന്ന് ഏറെ നാളായി ആത്മഹത്യ ചെയ്യാന്‍ കുടുംബം ആലോചിച്ചിരുന്നു. പതിനാല് പേരില്‍ നിന്നായി 64 ലക്ഷം രൂപയാണ് കുടുംബം കടം വാങ്ങിയതെന്നും സാമ്പത്തിക ബാധ്യതയ്ക്ക് അപ്പുറം മറ്റേതെങ്കിലും കാരണം ഉണ്ടോ എന്നും പരിശോധിക്കും.

കൂടാതെ അഫാന്റെ അമ്മ ഷെമി ചിട്ടി നടത്തിയും പണം നഷ്ടപ്പെട്ടു. സാമ്പത്തിക ഞെരുക്കം പരിഹരിക്കുന്നതിനായാണ് ഷെമി ചിട്ടി നടത്തിയത്. പ്രതി അഫാന്റേത് അസാധാരണ പെരുമാറ്റം ആയതുകൊണ്ട് തന്നെ മാനസിക വിദഗ്ധരുടെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്യുമെന്നും എസ്പി കൂട്ടിച്ചേര്‍ത്തു.

മുത്തശ്ശി സല്‍മാ ബീവിയുടെ കൊലപാതക കേസില്‍ കഴിഞ്ഞ വ്യാഴാഴ്ച ആയിരുന്നു അഫാന്റെ അസ്റ്റ് പൊലീസ് രേഖപ്പെടുത്തിയത്. പാങ്ങോട് പൊലീസ് മെഡിക്കല്‍ കോളേജിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കൃത്യത്തിന് ശേഷം എലിവിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്ന പ്രതിക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലെന്ന ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ടിന് ശേഷമായിരുന്നു അറസ്റ്റ്.
venjaramoodu mass muder case: afan’s father statement are out 

Content Summary: venjaramoodu mass muder case: afan’s father statement are out

Leave a Reply

Your email address will not be published. Required fields are marked *

×