July 04, 2026 |
Share on

‘ഇറ്റ്‌സ് യുവര്‍ ലൈന്‍! റീ കാപ്‌ച്ചേര്‍ഡ്’; ആരാധകരുടെ വരികള്‍കൊണ്ട് കഥ പറഞ്ഞ് അര്‍ച്ചനാ കവി (വീഡിയോ)

ഒരുപാട് പേര്‍ താരത്തിന്റെ പോസ്റ്റിനോട് പ്രതികരിക്കുകയും ചെയ്തു. ഇങ്ങനെ കിട്ടിയ വാചകങ്ങള്‍ കോര്‍ത്തിണക്കി അതിനെ ഒരു കഥയാക്കുകയായിരുന്നു അര്‍ച്ചനയും കൂട്ടരും

സമൂഹ മാധ്യമങ്ങളിൽ സജീവമായി ഇടപെടാറുള്ള താരമാണ് അർച്ചന കവി. താരത്തിന്റെ ബ്ലോഗുകൾ ഈ അടുത്ത് വളരെ ഏറെ ചർച്ചയായിരുന്നു. ഇപ്പോഴിതാ ആരാധകര്‍ പങ്കുവച്ച വരികള്‍ ചേര്‍ത്ത് പുതിയ പരീക്ഷണം പുറത്തിറക്കിയിരിക്കുകയാണ് നടി അര്‍ച്ചനാ കവി. ‘ഇറ്റ്‌സ് യുവര്‍ ലൈന്‍! റീ കാപ്‌ച്ചേര്‍ഡ്’ എന്ന പേരില്‍ പുറത്തിറക്കിയ വിഡിയോയില്‍ അര്‍ച്ചന തന്നെയാണ് അഭിനയിച്ചിരിക്കുന്നത്.

കുറച്ചുനാള്‍ മുൻപ് തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ ആരാധകരോട് അവര്‍ക്ക് അപ്പോള്‍ മനസില്‍ തോന്നുന്ന കാര്യം എന്താണെന്ന് പങ്കുവയ്ക്കാന്‍ അര്‍ച്ചന ആവശ്യപ്പെട്ടിരുന്നു. ഒരുപാട് പേര്‍ താരത്തിന്റെ പോസ്റ്റിനോട് പ്രതികരിക്കുകയും ചെയ്തു. ഇങ്ങനെ കിട്ടിയ വാചകങ്ങള്‍ കോര്‍ത്തിണക്കി അതിനെ ഒരു കഥയാക്കുകയായിരുന്നു അര്‍ച്ചനയും കൂട്ടരും.

 

എട്ട് മിനിറ്റോളം ദൈര്‍ഘ്യമുള്ള വിഡിയോയിലാണ് ഈ കഥ പറയുന്നത്. പ്രണയം നഷ്ടപ്പെടുത്തിയ കാമുകിയെയാണ് വിഡിയോയില്‍ കാണാന്‍ കഴിയുക. അഭിഷേക് നായര്‍ സംവിധാനവും വൈഷ്ണവ് ബി എസ് ക്യാമറയും കൈകാര്യം ചെയ്തിരിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *

×