July 12, 2025 |
Share on

“ബ്രോ, ഒരു ഷേക്ക് ഹാന്‍ഡ്”: പുടിനും സല്‍മാനും തമ്മില്‍ ഒരു ‘ബ്രോ ഷേക്ക് ഹാന്‍ഡ്’ (വീഡിയോ)

മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ മുഹമ്മദ് ബിന്‍ സല്‍മാന്‍ വലിയ അന്താരാഷ്ട്ര സമ്മര്‍ദ്ദത്തിലായിരിക്കെയാണ് ബ്യൂണസ് ഐറിസില്‍ ജി 20 ഉച്ചകോടിക്കെത്തിയത്.

അര്‍ജന്റീന തലസ്ഥാനമായ ബ്യൂണസ് ഐറിസില്‍ നടക്കുന്ന ജി 20 ഉച്ചകോടിക്കിടെ കണ്ടുമുട്ടിയപ്പോള്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും പരസ്പരം അഭിവാദ്യം ചെയ്തത് ഒരു ബ്രോ ഷേക്ക് ഹാന്‍ഡിലൂടെയാണ്. മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ മുഹമ്മദ് ബിന്‍ സല്‍മാന്‍ വലിയ അന്താരാഷ്ട്ര സമ്മര്‍ദ്ദത്തിലായിരിക്കെയാണ് ബ്യൂണസ് ഐറിസില്‍ ജി 20 ഉച്ചകോടിക്കെത്തിയത്. ബ്രോ ഷേക് ഹാന്‍ഡ് കൊടുത്ത് പൊട്ടിച്ചിരിച്ച് സൗഹൃദം പങ്കുവയ്ക്കുന്ന പുടിനേയും സല്‍മാനേയുമാണ് വീഡിയോയില്‍ കാണുന്നത്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനേയും പിന്നിലായി കാണാം.

പ്രധാന എണ്ണ ഉല്‍പ്പാദക രാജ്യങ്ങളായ റഷ്യയും സൗദി അറേബ്യയും തമ്മില്‍ വളരെ ശക്തമായ ബന്ധമാണുള്ളത്. സോഷ്യല്‍ മീഡിയയില്‍ പലരും അഭിപ്രായപ്പെട്ടിരിക്കുന്നത് ഇത് ആസൂത്രിതമാണെന്നും സ്വേച്ഛാധിപതികളായ രണ്ട് നേതാക്കള്‍ തമ്മിലുള്ള സൗഹൃദം പങ്കുവയ്ക്കല്‍ ആണെന്നുമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവര്‍ സല്‍മാനുമായി സൗഹൃദം പങ്കുവച്ചു. ഡൊണാള്‍ഡ് ട്രംപും മകള്‍ ഇവാങ്ക ട്രംപുമായി സല്‍മാന്‍ സംസാരിച്ചു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിന് കൈ കൊടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

×