July 16, 2026 |
Share on

10 വര്‍ഷം കൊണ്ട് സംരക്ഷിച്ചത് 10 ലക്ഷം ലിറ്റര്‍ വെള്ളം; ഒരു 80കാരന്‍ മുംബൈ നഗരത്തില്‍ ചെയ്യുന്നത്

‘രാജ്യത്തിനു നന്മ ചെയ്യാന്‍ 1000 വഴികളുണ്ട്. ശരിയായത് ഏത് എന്ന് തിരഞ്ഞെടുക്കേണ്ടത് നമ്മളാണ്. മുംബയില്‍ താമസിക്കുന്ന എനിക്ക് ഒരിക്കലും ഗംഗാ ജലത്തെ ശുദ്ധീകരിക്കാന്‍ കഴിയില്ല. എന്നുകരുതി വീട്ടില്‍ ഒതുങ്ങിക്കൂടാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല.

ടാപ്പുകളില്‍ നിന്നും നിലത്തേക്ക് പതിക്കുന്ന വെള്ളത്തുള്ളികള്‍ എന്റെ ശിരസ്സില്‍ പതിക്കുന്ന ചുറ്റിക പോലെയാണ്.’ആബിദ് സുര്‍തി പറയുന്നു. 80കാരനായ ആബിദ് എഴുത്തുകാരനും ചിത്രകാരനും എന്നതിലുപരി ഒരു സാമൂഹിക പ്രവര്‍ത്തകനാണ്.

‘കുട്ടിക്കാലത്ത്, എന്റെ അമ്മ ഒരു തൊട്ടി വെള്ളത്തിനായി മുറവിളി കൂട്ടുന്നത് കണ്ടു വളര്‍ന്നവനാണു ഞാന്‍. 4 മണിക്ക് എഴുനേല്‍ക്കും അവര്‍, നീണ്ട ക്യുവില്‍ ഇടം പിടിക്കാനുള്ള പാച്ചിലാണ് പിന്നീട്. തന്റെ അവസരത്തിനായി കാത്തു നിന്ന് മുഷിയും. മുഷിച്ചിലിനു രുചി കൂട്ടാന്‍ ചീത്തവിളിയും ബഹളവും. കുട്ടികാലം പിന്നിട്ടെങ്കിലും അത്തരം ഓര്‍മകള്‍ എന്നിലൂടെ ജീവിക്കുന്നു എന്നതുകൊണ്ടാകാം ജലം പാഴാകുന്നത് എനിക്ക് സഹിക്കാന്‍ കഴിയില്ല. താന്‍ സ്വമേധയായാല്‍ 10 ലക്ഷം ലിറ്റര്‍ ജലം കഴിഞ്ഞ 10 വര്‍ഷത്തിന് ഇടയ്ക് സംരക്ഷിച്ചതായി ആബിദ് പറയുന്നു. ഈ വയസ്സന് ഇത് കഴിയും എങ്കില്‍ എന്തുകൊണ്ട് നിങ്ങള്‍ക്ക് സാധിക്കില്ല?’ ആബിദ് ചോദിക്കുന്നു.

‘രാജ്യത്തിനു നന്മ ചെയ്യാന്‍ 1000 വഴികളുണ്ട്. ശരിയായത് ഏത് എന്ന് തിരഞ്ഞെടുക്കേണ്ടത് നമ്മളാണ്. മുംബയില്‍ താമസിക്കുന്ന എനിക്ക് ഒരിക്കലും ഗംഗാ ജലത്തെ ശുദ്ധീകരിക്കാന്‍ കഴിയില്ല. എന്നുകരുതി വീട്ടില്‍ ഒതുങ്ങിക്കൂടാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. ജലത്തെ സംരക്ഷിക്കാന്‍ എന്നെക്കൊണ്ട് ആകുന്നത് ഞാന്‍ ചെയ്യുക തന്നെ ചെയ്യും.’ ആബിദ് പറയുന്നു.

ഒരു സെക്കന്‍ഡില്‍ ഒരു തുള്ളി വെള്ളം നഷ്ടമാകുമെങ്കില്‍ ഒരു മാസം കൊണ്ട് 1000ലിറ്റര്‍ നമ്മള്‍ പാഴാക്കും. ഇത് തടയാന്‍ ആ ബിദ് തെരുവുകളില്‍ ഇറങ്ങി. ഒരു പ്ലംബറെ കൂടെ കൂട്ടി വീടുകള്‍ സന്ദര്‍ശിച്ചു. ലീക്കായ പൈപ്പുകള്‍ സൗജന്യമായി അടച്ചു .
പുരസ്‌കാരമായി തനിക്കു ലഭിച്ച 1ലക്ഷം രൂപ ആബിദ് ഇതിനായി മാറ്റി വച്ചു.’ഈശ്വരന്‍ ആ പണം എനിക്ക് തന്നത് ഇത് നടത്താനും ജലത്തെ സംരക്ഷിക്കാനുമാണ്. ‘ ആബിദ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

×