June 26, 2026 |
Share on

പ്രണവിന്റെ ആദി; ആവേശമുണര്‍ത്തി ട്രെയിലര്‍

2018 ജനുവരി 26 നാണ് റിലീസ്

പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ആദിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ജീത്തു ജോസഫ് ആണ് സംവിധായകന്‍. രചനയും ജീത്തുവിന്റെ തന്നെ. പ്രണവ് ആദ്യമായി നായകനായി എത്തുന്ന ചിത്രത്തെ വളരെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. 2018 ജനുവരി 26 നാണ് ആദിയുടെ റിലീസ് തീയതി നിശ്ചയിച്ചിരിക്കുന്നത്.

പ്രണവിനെ കൂടാതെ, സിദ്ദിഖ്, ജഗപതി ബാബു, ലൈന, മേഘനാഥന്‍ തുടങ്ങി വന്‍താര നിരയും ചിത്രത്തിലുണ്ട്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. സതീഷ് കുറുപ്പ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

×