July 04, 2026 |
Share on

നീ ഇവിടെ മരം നടില്ല; എസ്എഫ്ഐയുടെ പരിസ്ഥിതി ദിന പരിപാടി എബിവിപി അലങ്കോലമാക്കി (വീഡിയോ)

കുന്നംകുളം വിവേകാനന്ദ കോളേജിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു എസ്എഫ്ഐ സംഘടിപ്പിച്ച പരിപാടി അലങ്കോലമാക്കിയത്

കുന്നംകുളം വിവേകാനന്ദ കോളേജിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു എസ്എഫ്ഐ സംഘടിപ്പിച്ച പരിപാടി അലങ്കോലമാക്കാൻ എബിവിപി പ്രവർത്തകരുടെ ശ്രമം. പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു എസ് എഫ് ഐ യുടെ നേതൃത്വത്തിൽ വൃക്ഷത്തൈ നട്ടുപിടിപ്പിക്കുന്ന ക്യാമ്പയിന്‍ സംഘടിപ്പിക്കുമ്പോഴാണ് എബിവിപി പ്രവർത്തകര്‍ പ്രകോപനവുമായി എത്തിയത്. മുൻകൂട്ടി കോളേജ് അധികൃതരുടെ അനുമതി വാങ്ങിയിരുന്ന പരിപാടിക്ക് എസ്എഫ്ഐ ഏരിയാ പ്രസിഡന്‍റ് പങ്കെടുത്തതാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. കോളേജിന് പുറത്തുള്ള ആരും കോളേജിലെ പരിപാടികളിൽ പങ്കെടുക്കേണ്ടതില്ല എന്നായിരുന്നു എബിവിപി നേതൃത്വത്തിന്റെ നിലപാട്.

പ്രിൻസിപ്പാൾ ഇടപെട്ടതോടു കൂടി മരം നാട്ടോളൂ പക്ഷെ പ്രസംഗങ്ങൾ പാടില്ല എന്നായി, എന്നാൽ പരിപാടിയുമായി മുന്നോട്ടു പോകും എന്ന് എസ്എഫ്ഐ നേതൃത്വം അറിയിച്ചതോടെ കോളേജിൽ സംഘർഷം ആരംഭിച്ചു. ഒടുവിൽ പ്രിൻസിപ്പാളും അധ്യാപകരും ഇടപെട്ടു പ്രശ്നങ്ങൾ ഒഴിവാക്കുകയായിരുന്നു. എബിവിപി വർഷങ്ങളായി യൂണിയൻ ഭരിക്കുന്ന അപൂർവം കോളേജുകളിൽ ഒന്നാണ് വിവേകാനന്ദ കോളേജ്. എന്നാൽ എ ബി വി പി യുടെ തിട്ടൂരങ്ങൾക്കു മുന്നിൽ കീഴടങ്ങില്ലെന്നും എസ് എഫ് ഐ യുടെ പരിപാടികൾ എസ് എഫ് ഐ തന്നെ തീരുമാനിക്കുമെന്നും വിവേകാനന്ദദാ കോളേജ് യൂണിറ്റ് സെക്രട്ടറി സരിത അറിയിച്ചു.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×