ഹരി പി നായർ രചനയും സംവിധാനവും ചെയ്തിരിക്കുന്ന ആൽബം നിർമ്മിച്ചിരിക്കുന്നത് നടൻ ധർമജൻ ബോൾഗാട്ടിയാണ്
മാതൃദിനത്തിൽ ഹരി പി നായരും സംഘവും ഒരുക്കിയ അമ്മമാനസം എന്ന ആൽബം ശ്രദ്ധേയമാകുന്നു.’കുഞ്ഞിക്കാലടി ഒച്ച കേൾക്കുമ്പോൾ..’ എന്ന് തുടങ്ങുന്ന ഗാനം മലായാളികളുടെ പ്രിയഗായിക സുജാത മോഹനാണ് ആലപിച്ചിരിക്കുന്നത്. ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമായ ആൽബം നിരവധി പേരാണ് പങ്കുവെച്ചിരിക്കുന്നത്.
ലെനയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ‘‘ഈ മാതൃദിനത്തിൽ, എല്ലാ അമ്മമാർക്കുമുള്ള സ്നേഹോപഹാരമാണ് ഈ ഗാനം. മദേഴ്സ് ഡേ സ്പെഷൽ മ്യൂസിക് വീഡിയോ എന്ന രീതിയിലാണ് അമ്മമാനസം ഒരുക്കിയിരിക്കുന്നത്.’’ രചനയും സംവിധാനവും നിർവഹിച്ച ഹരി പി നായർ പറയുന്നു.
ബാലഗോപാലാണ് ആൽബത്തിന്റെ സംഗീതം നിർവ്വഹിച്ചിരിക്കുന്നത്. ഹരി പി നായർ രചനയും സംവിധാനവും ചെയ്തിരിക്കുന്ന ആൽബം നിർമ്മിച്ചിരിക്കുന്നത് നടൻ ധർമജൻ ബോൾഗാട്ടിയാണ്. അമ്മ,മുത്തശ്ശി എന്നീ കഥാപാത്രങ്ങളിലൂടെ അമ്പരപ്പിക്കുന്ന ഭാവമാറ്റങ്ങളുമായി സിനിമാ താരം ലെനയും ആൽബത്തിന്റെ ഭാഗമാകുന്നുണ്ട്.