July 17, 2026 |
Share on

അങ്കമാലി ഡയറീസിന്‍റെ തെലുങ്ക് പതിപ്പ് ‘ഫലക്കനുമ ദാസ്’ലെ പുതിയ ലിറിക്കല്‍ വീഡിയോ പുറത്ത്

ചിത്രത്തില്‍ പെപ്പെയെന്ന പ്രധാന കഥാപാത്രമായും വിശ്വാക് എത്തുന്നു

ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം അങ്കമാലി ഡയറീസ് തെലുങ്ക് പതിപ്പ് ഫലക്കനുമ ദാസ്-ലെ പുതിയ ലിറിക്കല്‍ വീഡിയോ പുറത്ത് വിട്ടു വിശ്വാക് സെന്നാണ് സംവിധാനം. ചിത്രത്തില്‍ പെപ്പെയെന്ന പ്രധാന കഥാപാത്രമായും വിശ്വാക് എത്തുന്നു. ഗാനത്തിന് മികച്ച സ്വീകാര്യതയാണ് സമൂഹമാധ്യമങ്ങളില്‍ നിന്നും ലഭിക്കുന്നത്.

സലോനി മിശ്ര, ഹർഷിത ഗൗർ, പ്രശാന്തി , ഉട്ടേജ്, തരുൺ ഭാസ്കർ എന്നിവരാണ് മറ്റുതാരങ്ങവ്‍. സംഗീതം വിവേക് സാഗർ.

അങ്കമാലി ഡയറീസ് വിജയമായ സമയത്ത് മറ്റു ഭാഷകളിലുളള സംവിധായകര്‍ ചിത്രം റീമേക്ക് ചെയ്യാനായി താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. നാല് ഭാഷകളില്‍ ചിത്രത്തിന്റെ റീമേക്ക് അവകാശം വിറ്റുപോയിട്ടുണ്ട്. അങ്കമാലി ഡയറീസിന്റേതായി വരുന്ന ആദ്യ റീമേക്ക് കൂടിയാണ് ഫലക്ക്നുമ ദാസ്. ചിത്രത്തിന്റെ മറാഠി റീമേക്കിന്റെ പേര് കോലാപൂർ ഡയറീസ് എന്നാണ്.

പുതുമുഖങ്ങളെ പ്രധാനകഥാപാത്രങ്ങളാക്കി ലിജോ ഒരുക്കിയ അങ്കമാലി ഡയറീസ് മലയാളത്തിൽ സൂപ്പര്‍ ഹിറ്റായിരുന്നു. ആന്റണി വര്‍ഗീസ്,അപ്പാനി ശരത്, അന്ന രാജന്‍ തുടങ്ങിയ താരങ്ങളെല്ലാം സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ടു. ചെമ്പന്‍ വിനോദ് ജോസ് തിരക്കഥയെഴുതിയ സിനിമ ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവായിരുന്നു നിർമിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

×