June 05, 2026 |
Share on

‘അർജുൻ റെഡ്ഡി’ ഹിന്ദി റീമേക്ക്; ഷാഹിദ് കപൂറിന്റെ ‘കബീർ സിങ്’ ടീസർ എത്തി

2019 ജൂൺ 21ന് ചിത്രം റിലീസ് ചെയ്യും

വിജയ് ദേവർക്കൊണ്ട നായകനായി എത്തിയ തെലുങ്ക് ചിത്രമാണ് അർജ്ജുൻ റെഡ്‌ഡി. ചിത്രത്തിന്റെ ഹിന്ദി റീമേക്ക് കബീർ സിങിന്റെ ടീസർ പുറത്തിറങ്ങി. ഷാഹിദ് കപൂർ ആണ് ചിത്രത്തിൽ നായകനായി എത്തുന്നത്. ഗംഭീര അഭിനയപ്രകടനമാണ് ടീസറിൽ ഷാഹിദ് കാഴ്ചവച്ചിരിക്കുന്നത്. അര്‍ജുന്‍ റെഡ്ഡി സംവിധാനം ചെയ്ത സന്ദീപ് റെഡ്ഡി വങ്ക തന്നെയാണ് ഹിന്ദി റീമേയ്ക്കും ഒരുക്കുന്നത്. കിയാര അദ്വാനിയാണ് നായിക. ടി-സീരിസാണ് നിർമാണം. 2019 ജൂൺ 21ന് ചിത്രം റിലീസ് ചെയ്യും.

വർമ എന്ന പേരില്‍ അർ‍ജുൻ റെഡ്ഡിയുടെ തമിഴ് റീമേക്കും ഒരുങ്ങിയിരുന്നു. എന്നാൽ ധ്രുവ് വിക്രമിനെ നായകനാക്കി പ്രശസ്ത സംവിധായകൻ ബാല ഒരുക്കിയ ഈ ചിത്രം നിർമാതാക്കളുടെ തീരുമാനത്തെ തുടർന്ന് താൽക്കാലികമായി നിർത്തിവയ്ക്കുകയുണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *

×