June 04, 2026 |
Share on

മഞ്ചേരിക്കാരന്റെ ആഴ്‌സണല്‍ പ്രേമവും പിന്നൊരു കുഞ്ഞ് ഓസിലും (വീഡിയോ)

ക്ലബിനോടുള്ള പ്രേമം കാരണം ഇത്തരത്തില്‍ മകന് പേരിട്ട ഇന്‍സമാമിനെ തിരിച്ചറിഞ്ഞപ്പോള്‍ സ്വാഭാവികമായും ആഴ്‌സണല്‍ അത് ആഘോഷിച്ചു. 1,75,000ലധികം പേരാണ് ആഴ്‌സണല്‍ പോസ്റ്റ് ചെയ്ത ഈ വീഡിയോ കണ്ടത്.

വിഖ്യാത ഇംഗ്ലീഷ് ഫുട്‌ബോള്‍ ക്ലബ് ആഴ്‌സണല്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന വൈറല്‍ വീഡിയോ തങ്ങളുടെ കടുത്ത ആരാധകനായ ഇന്‍സമാം ഉള്‍ ഹഖിനെ കുറിച്ചാണ്. പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ഇന്‍സമാം ഉള്‍ ഹഖ് അല്ല. ഒരു മലയാളിയെക്കുറിച്ചാണ്. മലപ്പുറം മഞ്ചേരി സ്വദേശിയും കടുത്ത ഫുട്‌ബോള്‍ ആരാധകനും അതിലും ഉപരിയായി കടുത്ത ആഴ്‌സണല്‍ പ്രേമിയുമായ ഇന്‍സമാം ഉള്‍ ഹഖിനെക്കുറിച്ച്. ഇന്‍സമാമിനും ഭാര്യ ഫിദ സനത്തിനും 2017 ഡിസംബര്‍ 29ന് ഒരു ആണ്‍കുട്ടി ജനിച്ചു. മകന് ഒരു ആഴ്‌സണല്‍ താരത്തിന്റെ പേരിടണം എന്ന് ഇവര്‍ നേരത്തെ തീരുമാനിച്ചിരുന്നു. അങ്ങനെ പരതി നോക്കിയപ്പോള്‍ ജര്‍മ്മന്‍ മിഡ്ഫീല്‍ഡര്‍ മെസ്യൂട് ഓസിലിനെയാണ് ഇന്‍സമാമിന് ബോധിച്ചത്.

മതപരവും വിശ്വാസപരവുമായ കാരണങ്ങളാല്‍ മെ്‌സ്യൂട്ടിനെ മെഹദാക്കി. മെഹദ് ഓസില്‍. ക്ലബിനോടുള്ള പ്രേമം കാരണം ഇത്തരത്തില്‍ മകന് പേരിട്ട ഇന്‍സമാമിനെ തിരിച്ചറിഞ്ഞപ്പോള്‍ സ്വാഭാവികമായും ആഴ്‌സണല്‍ അത് ആഘോഷിച്ചു. 1,75,000ലധികം പേരാണ് ആഴ്‌സണല്‍ പോസ്റ്റ് ചെയ്ത ഈ വീഡിയോ കണ്ടത്.

വീഡിയോ: 

Leave a Reply

Your email address will not be published. Required fields are marked *

×