June 05, 2026 |
Share on

ഇമ്രാന്‍ ഹാശ്മി നായകനാകുന്ന ഷാരൂഖ്ഖാന്റെ നെറ്റ്ഫ്ലിക്സ് സീരിസ്; ‘ബാർഡ് ഓഫ് ബ്ലഡ്’

ബിലാല്‍ സിദ്ദിഖിയുടെ ‘ ബാര്‍ഡ് ഓഫ് ബ്ലഡ് ‘ എന്ന പേരില്‍ തന്നെയുളള നോവലിനെ ആസ്പദമാക്കിയാണ് നെറ്റ്ഫ്ലിക്സ് ചിത്രം ഒരുക്കുന്നത്

ഷാരൂഖ് ഖാന്റെ റെഡ്ചില്ലീസ് എന്റർടെെമന്റ് നിര്‍മ്മിക്കുന്ന ഏറ്റവും പുതിയ വെബ് സീരീസ് ആണ് ‘ബാർഡ് ഓഫ് ബ്ലഡ്’. ഇമ്രാൻ ഹാഷ്‌മി നായകനായി എത്തുന്ന സീരീസ് റിബു ദാസ് ഗുപ്ത ആണ് സംവിധാനം ചെയ്യുന്നത്. ബിലാല്‍ സിദ്ദിഖിയുടെ ‘ ബാര്‍ഡ് ഓഫ് ബ്ലഡ് ‘ എന്ന പേരില്‍ തന്നെയുളള നോവലിനെ ആസ്പദമാക്കിയാണ് നെറ്റ്ഫ്ലിക്സ് ചിത്രം ഒരുക്കുന്നത്. ജമ്മു-കാശ്മീരിലെ ലേയിൽ ചിത്രീകരണം ആരംഭിച്ച ‘ബാർ‍ഡ് ഓഫ് ബ്ലഡ്’ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ വിവിധ സ്ഥലങ്ങളിലായാണ് ചിത്രീകരണം പൂർത്തിയാക്കിയത്. ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു.


ഇരുപതാം വയസ്സില്‍ ബിലാല്‍ സിദ്ദിഖി രചിച്ച നോവലാണ് ‘ബാര്‍ഡ് ഓഫ് ബ്ലഡ്’. വിനീത് കുമാര്‍, ശശാങ്ക് അരോറ, ഏക്ത കപൂര്‍ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു. ഇമ്രാൻ ഹാഷ്മി കബീര്‍ ആനന്ദ് എന്ന സ്‌പൈയുടെ വേഷത്തിലാണ് സീരീസിൽ എത്തുന്നത്. റോ യിലെ ഉദ്യോഗസ്ഥനായ കബീര്‍ ആനന്ദ് അവിടെ നിന്നുള്ള തന്റെ പുറത്താക്കലിന് ശേഷം അധ്യാപകനായി ജോലി ചെയ്യുകയാണ്. എന്നാൽ റോയ്ക്ക് കബീർ ആനന്ദിന്റെ സേവനം വീണ്ടും ആവശ്യമായി വരുകയും കബീർ തന്റെ മികവ് തെളിയിക്കാനും, തിരിച്ച് റോയിൽ കയറാനായുള്ള അവസരമായി കണക്കാക്കുകയും ചെയ്യുന്നു. ഇതിനെ തുടര്‍ന്ന് പാക്കിസ്ഥാനില്‍ ദൗത്യത്തിനു പോകുന്ന കബീറിൻെയും, സംഘത്തിൻറെയും കഥയാണ് സീരീസിൽ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

×