July 04, 2026 |
Share on

യൂടൂബിലും ട്വിറ്ററിലും തരംഗമായി ഡിസ്‌നിയുടെ ‘ലയൺ കിംഗ്’ ട്രെയ്‌ലർ

ലയൺ കിംഗ് അടുത്ത വര്ഷം തിയേറ്ററുകളിലെത്തും.

വിഖ്യാതമായ ജംഗിൾ ബുക്കിനു ശേഷം .ജോൺ ഫേവ്രു സംവിധാനം ചെയ്യുന്ന ‘ദി ലയൺ കിംഗ്’ ന്റെ ട്രെയ്‌ലർ ഡിസ്‌നി പുറത്തു വിട്ടു. 1994 ൽ പുറത്തിറങ്ങിയ വാൾട്ട് ഡിസ്നി ആനിമേഷന്റെ 32 -ാമത്തെ അനിമേറ്റഡ് ഫീച്ചർ ഫിലിം അതെ പേരിലുള്ള ചിത്രത്തിന്റെ റീമേക്ക് ആണ് ലയൺ കിംഗ്. തിരക്കഥാകൃത്തുക്കൾ ഐറീൻ മെക്ചി, ജൊനാഥൻ റോബർട്ട്സ്, ലിൻഡ വൂൾവർട്ടൺ എന്നിവരാണ് സിംബയെ സൃഷ്ടിച്ചത്. സിംബയുടെ കുഞ്ഞ് ആണ് പുതിയ ചിത്രത്തിലെ പ്രധാന കഥാപാത്രം.

പല സിനിമകളും വിനോദ വിമർശകരുമായി ലയൺ കിങ്ങും വില്യം ഷേക്സ്പിയറിന്റെ ഹാംലെറ്റ് ട്രാജഡിയും കഥകളും അവയുടെ പ്രധാന കഥാപാത്രങ്ങളും തമ്മിൽ സമാനതകളുണ്ടെന്ന് കണ്ടെത്തിയിരുന്നു.

ഡിസ്‌നി പുറത്തു വിട്ട ഒന്നര മിനുട്ട് ടീസർ ട്രെയ്‌ലർ ആണ് യൂടൂബിൽ ഇപ്പോൾ തരംഗമായിരിക്കുന്നത്. ഡൊണാൾഡ് ഗ്ലോവേര്, ബിയോൺസ്, ജോൺ ഒലിവർ, സേഥ് റോജിൻ തുടങ്ങിയവരാണ് ചിത്രത്തിലെ കഥാപാത്രങ്ങൾക്ക് ശബ്ദം നൽകിയിരിക്കുന്നത്..ലയൺ കിംഗ് അടുത്ത വര്ഷം തിയേറ്ററുകളിലെത്തും.

Leave a Reply

Your email address will not be published. Required fields are marked *

×