June 04, 2026 |
Share on

‘യൂസഫ് അലിയുമായിട്ടാണ് കോമ്പറ്റിഷൻ’: ജയറാം നായകനാകുന്ന ലോനപ്പന്റെ മാമോദീസയുടെ ട്രെയിലർ/വീഡിയോ

ലിയോ തദേവൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഒരു വാച്ച് മെക്കാനിക്കിന്റെ വേഷമാണ് ജയറാമിന്റെ ലോനപ്പന്‍ എന്ന കേന്ദ്ര കഥാപാത്രത്തിന്.

ഒരിടവേളയ്ക്ക് ശേഷം ജയറാം കുടുംബനായകനാകുന്ന ചിത്രം ലോനപ്പന്റെ മാമോദീസയുടെ ട്രെയിലര്‍ എത്തി. ലിയോ തദേവൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഒരു വാച്ച് മെക്കാനിക്കിന്റെ വേഷമാണ് ജയറാമിന്റെ ലോനപ്പന്‍ എന്ന കേന്ദ്ര കഥാപാത്രത്തിന്. തൃശ്ശൂരിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രം ഹ്യുമറിന് പ്രാധാന്യം നൽകിയാണ് അണിയിച്ചൊരുക്കിയിരിക്കുന്നതെന്ന സൂചനകൾ ട്രെയിലർ നൽകുന്നുണ്ട്.

അന്നാ രേഷ്‍മ രാജൻ നായികയാവുന്ന ചിത്രത്തിൽ ശാന്തി കൃഷ്ണ, വിശാഖ്, ജോജു, ഹരീഷ് കണാരൻ, ദിലീഷ് പോത്തൻ തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഹരിനാരായണൻ ആണ് ഗാനരചന നിര്‍വഹിച്ചിരിക്കുന്നത്. അല്‍ഫോണ്‍സിന്റെ സംഗീതസംവിധാനത്തില്‍ വിനീത് ശ്രീനിവാസൻ, ജാസി ഗിഫ്റ്റ് എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നു.

പെൻ ആൻഡ്‌ പേപ്പർ ക്രിയേഷൻസിന്റെ ബാനറിൽ ഷിനോയ് മാത്യുവാണ് ചിത്രം നിർമിക്കുന്നത്. സുധീർ രവീന്ദ്രൻ ഛായാഗ്രഹണവും രഞ്ജൻ എബ്രഹാം എഡിറ്റിങ്ങും നിർവഹിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

×