June 04, 2026 |
Share on

‘ഒടുക്കത്തെ ഈ കളി കൂടിയൊന്ന് കാണ്’; മോഹന്‍ലാലിന്റെ തകര്‍പ്പന്‍ സംഘട്ടനരംഗങ്ങളുമായി ഒടിയന്റെ ട്രെയിലര്‍

പീറ്റര്‍ ഹെയ്ന്‍ ആക്ഷന്‍ കൊറിയോഗ്രാഫി നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിലെ തകര്‍പ്പന്‍ സംഘട്ടനരംഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ട്രെയിലറാണ് പുറത്തെത്തിയിരിക്കുന്നത്.

മോഹന്‍ലാല്‍ നായകനായെത്തുന്ന ബ്രഹ്മാണ്ഡ ചിത്രം ഒടിയന്റെ ട്രെയിലര്‍ എത്തി. വി എ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മഞ്ജു വാര്യരാണ് നായിക. ഹരികൃഷ്ണനാണ് തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത്. ആശീര്‍വാദ് സിനിമാസ് ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

പീറ്റര്‍ ഹെയ്ന്‍ ആക്ഷന്‍ കൊറിയോഗ്രാഫി നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിലെ തകര്‍പ്പന്‍ സംഘട്ടനരംഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ട്രെയിലറാണ് പുറത്തെത്തിയിരിക്കുന്നത്. ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയാണ് ശബ്ദ വിഭാഗം കൈകാര്യം ചെയ്യുന്നത്.

https://www.azhimukham.com/cinema-four-mohanlal-upcoming-50-core-movies/

Leave a Reply

Your email address will not be published. Required fields are marked *

×