UPDATES

വീഡിയോ

പ്രതിഷേധിച്ച് ഇറങ്ങിപ്പോകാനൊരുങ്ങിയ കോണ്‍ഗ്രസ് വക്താവിന് ന്യൂസ് 18 അവതാരകന്റെ അടി

റാഫേല്‍ വിമാന കരാറും ജസ്റ്റിസ് ലോയയുടെ മരണവും അമിത് ഷായുടെ മകനെക്കുറിച്ചുമെല്ലാം ചര്‍ച്ച ചെയ്യാമോ എന്നായി അവതാരകന്‍ സുമിത് അവസ്തിയോട് രാജീവ് ത്യാഗിയുടെ വെല്ലുവിളി. ഇത് കേട്ട് രോഷാകുലനായ അവതാരകന്‍ സുമിത് അവസ്ഥി, ത്യാഗിയെ ദൃശ്യത്തില്‍ നിന്ന് നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടു.

                       

ചാനല്‍ ചര്‍ച്ചയ്ക്കിടെ പ്രതിഷേധം രേഖപ്പെടുത്തി ഇറങ്ങിപ്പോകാനൊരുങ്ങിയ കോണ്‍ഗ്രസ് വക്താവ് രാജീവ് ത്യാഗിക്ക് ന്യൂസ് 18 ചാനല്‍ അവതാരകന്റെ വക അടി. ഹിന്ദി ചാനലായ ന്യൂസ് 18 ഇന്ത്യയിലാണ് സംഭവം. രാഹുലിന്റെ കൈ രോഗിയായ ലാലുവിന്റെ ഒപ്പം എന്നായിരുന്നു ചര്‍ച്ചാവിഷയം. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ആശുപത്രിയില്‍ ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിനെ സന്ദര്‍ശിച്ചതായിരുന്നു വിഷയം. ഇതുപോലെ റാഫേല്‍ വിമാന കരാറും ജസ്റ്റിസ് ലോയയുടെ മരണവും അമിത് ഷായുടെ മകനെക്കുറിച്ചുമെല്ലാം ചര്‍ച്ച ചെയ്യാമോ എന്നായി അവതാരകന്‍ സുമിത് അവസ്തിയോട് രാജീവ് ത്യാഗിയുടെ വെല്ലുവിളി. ഇത് കേട്ട് രോഷാകുലനായ അവതാരകന്‍ സുമിത് അവസ്ഥി, ത്യാഗിയെ ദൃശ്യത്തില്‍ നിന്ന് നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടു. എണീറ്റുപോകാനൊരുങ്ങിയ ത്യാഗിയുടെ കയ്യില്‍ അടിച്ച് കസേരയില്‍ തന്നെ ഇരിക്കാന്‍ ആക്രോശിക്കുകയാണ് പിന്നീട് സുമിത് ചെയ്യുന്നത്. അവിടെ പോയി മിണ്ടാതിരിക്ക് എന്നും പറയുന്നു.

വീഡിയോ:

Share on

മറ്റുവാര്‍ത്തകള്‍