July 16, 2026 |
Share on

‘ഡിയര്‍ കോമ്രേഡ്’ലെ “നീ നീലി..” ഗാനം ശ്രദ്ധേയമാകുന്നു

റഹ്‌മാന്‍ എഴുതിയ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ജസ്റ്റിന്‍ പ്രഭാകരന്‍ ആണ്. ഗാനം ആലപിച്ചിരിക്കുന്നത് ഗൌതം ഭരദ്വാജ് വി ആണ്

ഭരത് കമ്മ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഡിയര്‍ കോമ്രേഡ്’. ചിത്രത്തിലെ “നീ നീലി” എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ഗാനം കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. റഹ്‌മാന്‍ എഴുതിയ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ജസ്റ്റിന്‍ പ്രഭാകരന്‍ ആണ്. ഗാനം ആലപിച്ചിരിക്കുന്നത് ഗൌതം ഭരദ്വാജ് വി ആണ്. ഗാനം സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാവുകയാണ്. യൂട്യൂബ് ട്രെൻഡിങ്ങിൽ ഇപ്പോൾ ഒൻപതാം സ്ഥാനത്താണ് ഗാനം.

ചിത്രത്തില്‍ വിജയ് ദേവരകൊണ്ട, റാഷ്മിക മന്ദന എന്നിവരാണ് പ്രധാന താരങ്ങള്‍. മൈത്രി മേക്കേഴ്സ് നിര്‍മ്മിക്കുന്ന ചിത്രത്തിനായ് സുജിത്ത് സാരംഗ് ഛായാഗ്രഹണവും ശ്രീജിത്ത് സാരംഗ് എഡിറ്റിംഗും ജസ്റ്റിന്‍ പ്രഭാകരന്‍ സംഗീത സംവിധാനവും നിര്‍വ്വഹിക്കുന്നു. ചിത്രം തെലുങ്ക്, തമിഴ്, മലയാളം, കന്നഡ ഭാഷകളിലായി പുറത്തിറങ്ങും.

Leave a Reply

Your email address will not be published. Required fields are marked *

×