June 04, 2026 |
Share on

മത്സ്യത്തൊഴിലാളികളുടെ ജീവിതവുമായി ലിജോ-ആഷിഖ് ടീമിന്റെ ഈ മ യൗ: ട്രെയിലര്‍ കാണാം

നാടന്‍ പാട്ടുകളുടെ താളത്തില്‍ തയ്യാറാക്കിയിരിക്കുന്ന ട്രെയിലര്‍ ചിത്രം വ്യത്യസ്തമാണെന്ന സൂചനയാണ് നല്‍കുന്നത്

ആഷിഖ് അബു നിര്‍മ്മിച്ച് ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്യുന്ന ഈ മ യൗവിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. നാടന്‍ പാട്ടുകളുടെ താളത്തില്‍ തയ്യാറാക്കിയിരിക്കുന്ന ട്രെയിലര്‍ ചിത്രം വ്യത്യസ്തമാണെന്ന സൂചനയാണ് നല്‍കുന്നത്. മത്സ്യത്തൊഴിലാളികളുടെ ജീവിതമാണ് ചിത്രത്തിന്റെ പശ്ചാത്തലം.

മത്സ്യബന്ധനവും ലേലം വിളിയും വില്‍പ്പനയും വലനെയ്ത്തും ചീട്ടുകളിയും അങ്ങനെ മത്സ്യത്തൊഴിലാളികളുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായ എല്ലാ പ്രക്രിയകളും പ്രകൃതി ദുരന്തങ്ങളുള്‍പ്പെടെ ജീവിതത്തില്‍ നേരിടുന്ന വെല്ലുവിളികളും ഈ ട്രെയിലറിലും കടന്നു പോകുന്നുണ്ട്. പി എഫ് മാത്യൂസ് ആണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും തയ്യാറാക്കിയിരിക്കുന്നത്. വിനായകന്‍, ചെമ്പന്‍ വിനോദ്, ദിലീഷ് പോത്തന്‍, പൗളി വല്‍സന്‍ എന്നിവര്‍ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മെയ് നാലിനാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

×