June 26, 2026 |
Share on

നിരാമയ റിസോര്‍ട്ട് കയ്യേറ്റം-വീഡിയോ

വേമ്പനാട് കായല്‍ പുറമ്പോക്കുഭുമിയും തോടുമാണ് നിരാമയ റിസോര്‍ട്ട് അധികൃതര്‍ കയ്യേറിയത്

കുമരകം പഞ്ചായത്ത് സെക്രട്ടറി നല്‍കിയ പരാതിയെ തുടര്‍ന്ന് രാജീവ് ചന്ദ്രശേഖരന്റെ ഉടമസ്ഥതയിലുള്ള നിരാമയ റിസോര്‍ട്ട് കയ്യേറി എന്നു പറയപ്പെടുന്ന സ്ഥലം റവന്യൂ ഉദ്യോഗസ്ഥര്‍ അളന്നു തിട്ടപ്പെടുത്തി. വേമ്പനാട് കായല്‍ പുറമ്പോക്കുഭുമിയും തോടുമാണ് നിരാമയ റിസോര്‍ട്ട് അധികൃതര്‍ കയ്യേറിയത്.

കുമരകം വില്ലേജ് ബ്ലോക്ക് നമ്പര്‍ 11 ഉള്‍പ്പെട്ട കായല്‍ പുറമ്പോക്ക് 0.44 ചതുരശ്ര.മീറ്ററും 0.50 ചതുരശ്ര.മിറ്റര്‍ വസ്തുക്കളും ബ്ലോക്ക് 10 ല്‍ പെടുന്ന റിസര്‍വ്വെ 302/ 1 ല്‍ പെട്ട തോട്, പുറമ്പോക്കില്‍ പെടുന്ന 2.17 ആര്‍ എന്നീ ഇടങ്ങളാണ് റിസോര്‍ട്ട് കയ്യേറിയതെന്ന് ഡെപ്യൂട്ടി സഹസില്‍ദാര്‍ വ്യക്തമാക്കി. കയ്യേറ്റഭൂമിയാണെന്ന് റവന്യു അധികൃതര്‍ അളന്നു തിട്ടപ്പെടുത്തിയ സാഹചര്യത്തില്‍ കയ്യേറിയ സ്ഥലത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെയ്ക്കുന്നതിനായി അടുത്ത ദിവസം പഞ്ചായത്ത് അധികൃതര്‍ റിസോര്‍ട്ട് മാനേജ്‌മെന്റിന് നല്‍കുമെന്ന്‌ കുമരകം പഞ്ചായത്ത് സെക്രട്ടറി അഴിമുഖത്തോട് പറഞ്ഞു.

https://www.azhimukham.com/trending-pm-manonj-criticizing-vinu-v-john/

Leave a Reply

Your email address will not be published. Required fields are marked *

×