June 26, 2026 |
Share on

കുമ്പളങ്ങിയിലെ ബോബിയില്‍ നിന്ന് ഇഷ്‌കിലെ സച്ചിയിലേയ്ക്ക്; ഷെയ്ന്‍ നിഗത്തിന്റെ മേക്കോവര്‍ വീഡിയോ കാണാം

നീണ്ട മുടി വെട്ടി താടിയും മീശയും ഷേവ് ചെയ്ത് പല്ലില്‍ കമ്പിയുമിട്ടു കൊണ്ടുള്ള ഷെയ്‌നിന്റെ രൂപമാറ്റമാണ് മേക്കോവര്‍ വീഡിയോയിൽ കാണിക്കുന്നത്

ശ്യാം പുഷ്‌കരന്റെ തിരക്കഥയില്‍ മധു സി നാരായണന്‍ ഒരുക്കിയ ചിത്രമാണ് കുമ്പളങ്ങി നൈറ്റ്‌സ്. യുവ താരനിരയെ അണിനിരത്തി ഒരുക്കിയ ചിത്രം പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. ചിത്രത്തില്‍ ബോബി എന്ന കഥാപാത്രത്തെ മനോഹരമാക്കിയത് യുവനടന്‍ ഷെയ്ന്‍ നിഗമായിരുന്നു. കുമ്പളങ്ങിയ്ക്ക് ശേഷം ഷെയ്‌നിന്റേതായി റിലീസിംഗിന് ഒരുങ്ങുന്ന പുതിയ ചിത്രം ഇഷ്‌ക് ആണ്.

ഷെയ്ന്‍ നിഗത്തിന്റെ ഇഷ്‌ക് മേക്കോവര്‍ വീഡിയോ അണിയറ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടു. കുമ്പളങ്ങിയിലെ ബോബി ലുക്കില്‍ നിന്നും ഇഷ്‌കിലെ സച്ചിയായിയുള്ള ഷെയ്‌നിന്റെ വേഷ പകര്‍ച്ചയാണ് വീഡിയോ. നീണ്ട മുടി വെട്ടി താടിയും മീശയും ഷേവ് ചെയ്ത് പല്ലില്‍ കമ്പിയുമിട്ടു കൊണ്ടുള്ള ഷെയ്‌നിന്റെ രൂപമാറ്റമാണ് മേക്കോവര്‍ വീഡിയോയിൽ കാണിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

×