June 05, 2026 |
Share on

‘ഷമ്മി ഹീറോ ആടാ ഹീറോ’ ഡയലോഗ് ഏറ്റുപറഞ്ഞ് ഫഹദ്; വീഡിയോ വൈറൽ

കഴിഞ്ഞ ദിവസം കൊച്ചിയില്‍ സ്വകാര്യചടങ്ങില്‍ ഫഹദ് ഫാസില്‍ എത്തിയിരുന്നു. പരിപാടി ഉദ്ഘാടനം ചെയ്തതിന് ശേഷം കുമ്പളങ്ങി നൈറ്റ്സിലെ തന്റെ പ്രശ്സത ഡയലോഗ് ഫഹദ് ഏറ്റുപറഞ്ഞു

ആദ്യ ചിത്രത്തില്‍ കണ്ട ഫഹദ് ഫാസിലിനെയല്ല രണ്ടാം വരവില്‍ കണ്ടത്. പുതിയ ചിത്രം കുമ്പളങ്ങി നൈറ്റ്സിലും പതിവുതെറ്റിക്കുന്നില്ല.ഫഹദ് ഫാസില്‍, ഷെയ്ന്‍ നിഗം, സൗബിന്‍ സാഹിര്‍, ശ്രീനാഥ് ഭാസി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മധു സി. നാരായണന്‍ ഒരുക്കിയ കുമ്ബളങ്ങി നൈറ്റ്സിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഫഹദ്, നസ്രിയ, ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

ഫഹദിന്റെ ഷമ്മി എന്ന കഥാപാത്രം പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ആണധികാരത്തിന്റെ എല്ലാ ഭാവങ്ങളും ഉള്‍ക്കൊള്ളുന്ന കഥാപാത്രമാണ് ഷമ്മി. കഴിഞ്ഞ ദിവസം കൊച്ചിയില്‍ സ്വകാര്യചടങ്ങില്‍ ഫഹദ് ഫാസില്‍ എത്തിയിരുന്നു. പരിപാടി ഉദ്ഘാടനം ചെയ്തതിന് ശേഷം കുമ്പളങ്ങി നൈറ്റ്സിലെ തന്റെ പ്രശ്സത ഡയലോഗ് ഫഹദ് ഏറ്റുപറഞ്ഞു. ആവേശത്തോടെയായിരുന്നു ഫഹദിന്റെ വാക്കുകള്‍ ആരാധകര്‍ ഏറ്റെടുത്തത്.

നാല് സഹോദരന്മാരുടെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തില്‍ ഷെയ്ന്‍ നിഗം, സൗബിന്‍ സാഹിര്‍, ശ്രീനാഥ് ഭാസി, മാത്യു തോമസ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നു. ശ്യാം പുഷ്‌കരനാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. ഷൈജു ഖാലിദാണ് ഛായാഗ്രഹണം. സുശിന്‍ ശ്യാമാണ് സംഗീതം .

Leave a Reply

Your email address will not be published. Required fields are marked *

×