വിവാഹത്തിന് മുമ്പുള്ള സേവ് ദി ഡേറ്റ് വീഡിയോകളുടെ പല വേർഷനുകളും സമൂഹ മാധ്യങ്ങളിൽ വലിയ ശ്രദ്ധ നേടാറുണ്ട്. എന്നാൽ, അതിനൊരു സന്ദേശത്തിന്റെ മേമ്പൊടി ചേർത്തുകൊണ്ട് വ്യത്യസ്തമായ ഒരു വീഡിയോയാണ് ഇപ്പോൾ കൂട്ടത്തിലെ താരം.
സിപിഐയുടെ യുവജന നേതാവും ഇരട്ടയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ ആനന്ദ് വിളയിലിന്റെയും വധു ആതിരയുടെയും സേവ് ദി ഡേറ്റ് വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.
നാടിന്റെ ശുചിത്വവും വികസനവും പ്രമേയമാക്കിയ ഈ വീഡിയോയ്ക്ക് വലിയ പിന്തുണയാണ് ലഭിക്കുന്നത്.
മന്ത്രി എം.ബി. രാജേഷും വിഡിയോ പങ്കുവെച്ചിട്ടുണ്ട്. “ഒരു സേവ് ദി ഡേറ്റ് വീഡിയോയിൽ എന്തിരിക്കുന്നു എന്ന് ചിന്തിക്കേണ്ട, ഒരു വലിയ സന്ദേശം ഈ വീഡിയോയിൽ അടങ്ങിയിരിക്കുന്നു” എന്ന് മന്ത്രി ഫെയ്‌സ്ബുക്കിൽ കുറിച്ചു.
മാലിന്യം വലിച്ചെറിയുന്നതിനെതിരായ ശക്തമായ സന്ദേശത്തോടെയാണ് വീഡിയോയുടെ തുടക്കം. ഹരിതകർമ്മസേനയും തൊഴിലുറപ്പ് തൊഴിലാളികളും വീഡിയോയിൽ സജീവ സാന്നിധ്യമാകുന്നുണ്ട്.
ഒരു വിവാഹ വിഡിയോയിലൂടെ നാടിന്റെ പുരോഗതിയും ശുചിത്വവും ചർച്ചാവിഷയമാക്കിയ ഇരുവരെയും മന്ത്രി അഭിനന്ദിച്ചു. വീഡിയോയ്ക്ക് പിന്നിൽ പ്രവർത്തിച്ചവർക്കും നിരവധി പേർ അഭിനന്ദനങ്ങൾ അറിയിക്കുന്നുണ്ട്.
content summary: Panchayat President’s Save the Date Video Goes Viral
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.