June 06, 2026 |
Share on

ചിരി പടർത്താൻ ‘ഫാൻസി ഡ്രസ്സ്’; ഗിന്നസ് പക്രു ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ട്രെയിലർ കാണാം

ഗിന്നസ് പക്രുവിനൊപ്പം കലാഭവന്‍ ഷാജോണ്‍, ഹരീഷ് കണാരന്‍, ശ്വേതാ മേനോന്‍, സൗമ്യ മേനോന്‍ എന്നീ നാല് പേരും ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു

നടന്‍ ഗിന്നസ് പക്രു ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രം ‘ഫാന്‍സി ഡ്രസ്സി’ന്റെ ട്രെയ്‌ലര്‍ ശ്രദ്ധേയമാകുന്നു. രഞ്ജിത്ത് സ്‌കറിയ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് സംവിധായകനൊപ്പം അജയ് കുമാറും ചേര്‍ന്നാണ്. ഹ്യൂമര്‍ ത്രില്ലര്‍ എന്നാണ് അണിയറക്കാര്‍ സിനിമയെ വിശേഷിപ്പിച്ചിരിക്കുന്നത്.

ഗിന്നസ് പക്രുവിനൊപ്പം കലാഭവന്‍ ഷാജോണ്‍, ഹരീഷ് കണാരന്‍, ശ്വേതാ മേനോന്‍, സൗമ്യ മേനോന്‍ എന്നീ നാല് പേരും ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സര്‍വ്വ ദീപ്ത പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഗിന്നസ് പക്രു എന്ന അജയ് കുമാര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം പ്രദീപ് നായരാണ്. ഫാന്‍സി ഫൺ പാക്ക്’ എന്നാണ് സിനിമയ്ക്ക് നല്‍കുന്ന ടാഗ് ലൈന്‍. മാധവ് രാമദാസന്റെ ’ഇളയരാജ’യാണ് അജയ്കുമാറിന്റേതായി ഈ വർഷം റിലീസ് ചെയ്ത മറ്റൊരു ചിത്രം. സംഗീതം രതീഷ് വേഗയും നിര്‍വഹിക്കുന്നു. ഗാനരചന: സന്തോഷ് വർമ്മ, ജ്യോതിഷ് ടി. കാശി. മേക്കപ്പ്: റോണക്സ് സേവ്യർ.  ചിത്രം ഓഗസ്റ്റ് 2 ന് തീയേറ്ററിൽ എത്തും.

Leave a Reply

Your email address will not be published. Required fields are marked *

×