ബോളിവുഡിനെ വെല്ലുന്ന സാങ്കേതിക തികവോടെ നിര്‍മ്മിക്കുന്ന വിക്രം ഗൗദം മേനോന്‍ ആക്ഷന്‍ ചിത്രം ദ്രുവനച്ചത്തിരത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ വില്ലന്‍ കഥാപാത്രമായെത്തുന്ന മലയാളി താരം വിനായകന്റെ ശബ്ദ സാന്നിധ്യമാണ് ടീസറിനെ ഏറെ ശ്രദ്ധേയമാക്കുന്ന മറ്റൊന്ന്. ടീസറില്‍ വിനായകനെത്തുന്നില്ലെങ്കിലും ശബ്ദം കൊണ്ട് തന്റെ പ്രതിഭയെ അടയാളപ്പെടുത്തുകയാണ് അദ്ദേഹം.
വിക്രത്തിന് പുറമേ സിമ്രാന്‍, പാര്‍ഥിപന്‍, രാധിക ശരത് കുമാര്‍, ദിവ്യ ദര്‍ശിനി നായികയായി റിഥു വര്‍മ്മ എന്നിവരും ടീസറിന്റെ ഭാഗമാവുന്നുണ്ട്. ദ്രുവനച്ചത്തിരത്തിന്റെ അവസാന വട്ട ചിത്രീകരണം പുരോഗമിക്കുകയാണെന്ന് ടീസര്‍ പുറത്തു വിട്ട് സംവിധായന്‍ ഗൗതം മോനോന്‍ പറഞ്ഞു. ടീസര്‍ വിക്രമിന് സമര്‍പ്പിക്കുന്നതായും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. സിഐഎ ഏജന്റ് ആയ ജോണ്‍ എന്ന കഥാപാത്രമായാണ് വിക്രം സിനിമയിലെത്തുന്നത്. സ്‌പൈ ത്രില്ലര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ചിത്രം ബിഗ് ബഡ്ജറ്റിലാണ് ഒരുങ്ങുന്നത്. ഛായാഗ്രഹണം മനോജ് പരമഹംസ . ഹാരിസ് ജയരാജിന്റെതാണ് സംഗീതം. ഗൗതം, വെങ്കട്ട് പ്രഭു എന്നിവരുടെ ഒണ്‍ട്രംഗ എന്റര്‍ടെയിന്‍മെന്റും എസ്‌കേപ് ആര്‍ട്ടിസ്റ്റും ചേര്‍ന്നാണ് സിനിമ നിര്‍മിക്കുന്നത്.
അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.
This post was last modified on June 5, 2018 3:56 pm
Leave a Comment