UPDATES

വീഡിയോ

ആ തുരുത്തില്‍ ഒറ്റപ്പെട്ട് പോയ ഒരു മുത്തച്ഛന്‍; തൊട്ടപ്പനിലെ ”കായലേ..” കവർ വേർഷൻ ശ്രദ്ധേയമാകുന്നു

ഉദയ് രാമചന്ദ്രനാണ് ആണ് തൊട്ടപ്പനിലെ കായലേ എന്ന ഈ ഗാനത്തിന് കവർ വേർഷൻ ഒരുക്കിയിരിക്കുന്നത്.

                       

തൊട്ടപ്പനിലെ കായലേ എന്ന ഗാനത്തിന്റെ കവർ വേർഷൻ ശ്രദ്ധേയമാകുന്നു. പ്രളയം ഏൽപിച്ച ആഘാതത്തിൽ തുരുത്തില്‍ ഒറ്റപ്പെട്ടുപോയ ഒരു മുത്തച്ഛന്‍. നഷ്ട്ടങ്ങളുടെ ഓർമകളും വീടും ജീവനു തുല്യം സ്‌നേഹിച്ചിരുന്നവരുടെ ഫോട്ടോകളും നെഞ്ചോടു ചേര്‍ത്തുകൊണ്ട് അയാള്‍ ജീവിക്കുന്നതാണ് ഈ വീഡിയോയുടെ കഥ പശ്ചാത്തലം.

ബാബു ജോര്‍ജ് പുന്നക്കല്‍ ആണ് വീഡിയോയില്‍ കാണുന്ന മുത്തച്ഛന്റെ വേഷത്തിലെത്തുന്നത്. ഉദയ് രാമചന്ദ്രനാണ് ആണ് തൊട്ടപ്പനിലെ കായലേ എന്ന ഈ ഗാനത്തിന് കവർ വേർഷൻ ഒരുക്കിയിരിക്കുന്നത്.

ഷാനവാസ് ബാവക്കുട്ടിയുടെ സംവിധാനത്തിൽ വിനായകൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് തൊട്ടപ്പൻ. വിനായകനൊപ്പം റോഷൻ മാത്യൂസ്, ദിലീഷ് പോത്തൻ, പ്രിയംവദ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Share on

മറ്റുവാര്‍ത്തകള്‍