June 04, 2026 |
Share on

ഉറുമ്പുകളെ പോലെ നവകേരളം പണിതുയര്‍ത്താം; ‘മിഴിവ് 2019’ ഒന്നാം സ്ഥാനം നേടിയ വീഡിയോ

രശ്മി രാധാകൃഷ്ണനാണ് ഉറുമ്പ് സംവിധാനം ചെയ്തിരിക്കുന്നത്

വരി തെറ്റാതെ ഓരോ അരിമണിയോ ഭക്ഷണത്തിന്റെ ചെറു തരികളുമായോ പോകുന്ന ഉറുമ്പുകളെ ശ്രദ്ധിക്കാത്തവരായി ആരുമുണ്ടാകില്ല. മനുഷ്യരെ പോലെ സാമൂഹിക ജീവിതം നയിക്കുന്ന ജീവികളാണ് ഉറുമ്പുകള്‍. മനുഷ്യരെക്കാള്‍ അധ്വാനികള്‍.
ഇടയ്ക്ക് നിര തെറ്റിയാലും ക്ഷമ വിടാതെ വീണ്ടും അവര്‍ കൂടിച്ചേരും, എന്നിട്ട് അവരുടെതായ ലോകം അവര്‍ പടുത്തുയര്‍ത്തും. പ്രളയം തകര്‍ത്ത കേരളവും അങ്ങിനെയാണെന്ന് കാണിച്ചു തരികയാണ് ഉറുമ്പ് എന്ന ഈ കൊച്ചു വീഡിയോ. ആ ഉറുമ്പുകളെ പോലെ ദുരിതങ്ങളെ മറികടന്ന് പുതിയൊരു കേരളം പണിതുയര്‍ത്തുകയാണ് മലയാളികളും എന്ന സന്ദേശം കൂടി ഉറുമ്പ് പകര്‍ന്നു തരുന്നുണ്ട്.

ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് പൊതുജനങ്ങൾക്കായി സംഘടിപ്പിച്ച ഓൺലൈൻ വീഡിയോ മത്സരം” മിഴിവ് 2019 ” ൽ ഒന്നാം സ്ഥാനം നേടിയ വീഡിയോ കൂടിയാണ് “ഉറുമ്പ് “. രശ്മി രാധാകൃഷ്ണനാണ് ഉറുമ്പ് സംവിധാനം ചെയ്തിരിക്കുന്നത്. ക്യാമറ മനോജ്. ഇ.കെ, എഡിറ്റിംഗ്- സരിന്‍ രാമകൃഷ്ണന്‍.

Leave a Reply

Your email address will not be published. Required fields are marked *

×