June 05, 2026 |
Share on

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവുക; ഫേസ്ബുക്ക് ലൈവില്‍ പാര്‍വതി

പഴയ സാധനങ്ങള്‍ ഒഴിവാക്കി അന്‍പൊടു കൊച്ചിയുടെ പേജില്‍ കുറിച്ചിട്ടുള്ള സാധനങ്ങള്‍ മാത്രം നല്‍കുകയെന്നും പണമായി നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേത്ത് നല്‍കാമെന്നും പാര്‍വതി പറയുന്നു.

പ്രളയ ദുരിതം നേരിടുന്നവര്‍ക്ക് വേണ്ടി സഹായങ്ങള്‍ അഭ്യര്‍ഥിച്ച് പ്രശസ്ത സിനിമാ താരം പാര്‍വ്വതി തിരുവോത്ത്. ഫേസ് ബുക്ക് ലൈവിലെത്തിയാണ് താരം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവാന്‍ അഭ്യര്‍ഥിക്കുന്നത്. ദുരിതം അനുഭവിക്കുന്നവര്‍ക്കായുള്ള അത്യവാവശ്യ സാധനങ്ങള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ ജില്ലാ ഭരണകൂടവുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന അന്‍പൊടു കൊച്ചി എന്ന കൂട്ടായ്മയ്ക്ക് നല്‍കാമെന്നും, ഇതിനായി കൊച്ചിയില്‍ കളക്ഷന്‍ സെന്റര്‍ നടത്തുന്നെന്നു പാര്‍വതി പറയുന്നു. പഴയ സാധനങ്ങള്‍ ഒഴിവാക്കി അന്‍പൊടു കൊച്ചിയുടെ പേജില്‍ കുറിച്ചിട്ടുള്ള സാധനങ്ങള്‍ മാത്രം നല്‍കുകയെന്നും പണമായി നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേത്ത് നല്‍കാമെന്നും പാര്‍വതി പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

×