June 26, 2026 |
Share on

ഡിസ്‌നി ഫ്രോസണ്‍ 2; ട്രെയ്‌ലര്‍ പുറത്ത്

പഴയ ചിത്രത്തിലെ ജനപ്രിയ കഥാപാത്രങ്ങളെല്ലാം തന്നെ പുതിയ ചിത്രത്തിലും എത്തുന്നുണ്ട്.

ഡിസ്‌നിയുടെ ഫ്രോസണ്‍ എന്ന ആനിമേഷന്‍ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ടീസര്‍ പുറത്തു വിട്ടു. 2013ല്‍ പുറത്തിറങ്ങിയ ഫ്രോസണ്‍ഓസ്‌കാര്‍ പുരസ്‌കാരം നേടിയിരുന്നു.കൂടാതെ ചിത്രം വലിയ സാമ്പത്തിക ലാഭവും നേടിയിരുന്നു.

പഴയ ചിത്രത്തിലെ ജനപ്രിയ കഥാപാത്രങ്ങളെല്ലാം തന്നെ പുതിയ ചിത്രത്തിലും എത്തുന്നുണ്ട്. ഫ്രോസണിലെ കഥാപാത്രങ്ങളായ അന്നയ്ക്ക് ക്രിസ്റ്റെന്‍ ബെല്ലും, ഒലാഫിന് ജോഷ് ഗാദും, ക്രസ്റ്റോഫിന് ജൊനാഥന്‍ ഗ്രോഫുമാണ് ശബ്ദം നല്‍കുന്നത്. ജെന്നിഫര്‍ ലീയും ക്രിസ് ബക്കും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇരുവരുമാണ് മുന്‍ ചിത്രവും സംവിധാനം ചെയ്തത്.മുന്‍ ചിത്രത്തിലെ ഗാനരചയിതാക്കളായ റാബട്ട് ലോപസും, ക്രിസ്റ്റീന്‍ ആന്‍ഡേഴ്‌സണ്‍ ലോപസും പുതിയ ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കുന്നതും.

Leave a Reply

Your email address will not be published. Required fields are marked *

×