July 24, 2026 |
Share on

ഗ്രാമിയില്‍ സോങ് ഓഫ് ദി ഇയര്‍ പുരസ്‌കാരം നേടിയ ‘ചൈല്‍ഡ് ഗാമ്പിനോ ‘/ വീഡിയോ

ഗ്രാമിക്കായുള്ള അവസാന ഘട്ട തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ സംഗീതവുമായി ബന്ധമുള്ള മൂന്നു പേരുകള്‍ കൂടി ഇടം പിടിച്ചിരുന്നു.

സംഗീതത്തിലെ പരമോന്നത ബഹുമതിയായ ഗ്രാമി പുരസ്‌കാരങ്ങള്‍ ലോസ് ആഞ്ചലസിലെ സ്റ്റേപ്പിള്‍ സെന്ററില്‍ വിതരണം ചെയ്തു. എണ്‍പത്തിനാല് കാറ്റഗറികളിലായാണ് അറുപത്തിയൊന്നാമതു ഗ്രാമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. സോങ് ഓഫ് ദി ഇയര്‍, റെക്കോര്‍ഡ് ഓഫ് ദി ഇയര്‍ പുരസ്‌കാരങ്ങള്‍ ചൈല്‍ഡ് ഗാമ്പിനോ സ്വന്തമാക്കി. ‘ദിസ് ഈസ് അമേരിക്ക’ എന്ന ഗാനത്തിനാണ് അവാര്‍ഡ് ലഭിച്ചത്. ചൈല്‍ഡിഷ് ഗാമ്പിനോ ടീം അവാര്‍ഡ് ഏറ്റുവാങ്ങി.

പുരസ്‌കാരത്തിന് അര്‍ഹമായ ദിസ് ഈസ് അമേരിക്ക’ എന്ന ഗാനം കാണാം

കെയ്സി മസ്ഗ്രേവ്സിന് നാല് അവാര്‍ഡുകളാണ് ലഭിച്ചത്. രാജ്യത്തെ മികച്ച സോളോ പെര്‍ഫോമന്‍സ്, മികച്ച ആല്‍ബം, മികച്ച ഗാനം, മികച്ച ആല്‍ബം എന്നീ വിഭാഗങ്ങളിലാണ് കെയ്സി ഗ്രാമി നേടിയത്. ആല്‍ബം ഓഫ് ദ ഇയര്‍ കെയ്സി മസ്ഗ്രേവ്സും സോളോ ആര്‍ട്ടിസ്റ്റ് ആയുള്ള മികച്ച റാപ്പ് ആല്‍ബത്തിനു പിന്നിലെ ആദ്യ വനിതയായി കാര്‍ഡി ബിയും സ്വന്തമാക്കി. ‘ഗോള്‍ഡന്‍ അവര്‍’ എന്ന ആല്‍ബത്തിനാണ് കെയ്സിക്ക് അവാര്‍ഡ് ലഭിച്ചത്. ഗ്രാമിക്കായുള്ള അവസാന ഘട്ട തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ സംഗീതവുമായി ബന്ധമുള്ള മൂന്നു പേരുകള്‍ കൂടി ഇടം പിടിച്ചിരുന്നു. അമേരിക്കന്‍ ഗായകരായ ഫാല്‍ഗുനി ഷാ, പ്രശാന്ത് മിസ്ത്രി, സ്നാതം കൗര്‍ എന്നീ മൂന്നു സംഗീതജ്ഞരാണ് ലോകശ്രദ്ധ പിടിച്ചു പറ്റിയത്.

Leave a Reply

Your email address will not be published. Required fields are marked *

×